കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി മെട്രോ! നഗരം സിസിടിവി നിരീക്ഷണത്തിൽ,കർശന സുരക്ഷ!3500പ്രത്യേക ക്ഷണിതാക്കൾ

ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി സംബന്ധിച്ചും ഉദ്ഘാടന ചടങ്ങുകളുടെ സമയക്രമം സംബന്ധിച്ചും അന്തിമരൂപമാകും.

Google Oneindia Malayalam News

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനായുള്ള ക്രമീകരണങ്ങൾ കൊച്ചിയിൽ പുരോഗമിക്കുന്നു. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിന്റെ സുരക്ഷാ സംവിധാനങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി കൊച്ചിയിൽ ഉന്നതതല യോഗം ചേർന്നു.

കാസർകോട് മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു...കാസർകോട് മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു...

മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ചു!! മൂന്നു മത്സ്യ തൊഴിലാളികളെ കാണാനില്ലെന്ന് സംശയം!!മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ചു!! മൂന്നു മത്സ്യ തൊഴിലാളികളെ കാണാനില്ലെന്ന് സംശയം!!

ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ളയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഏർപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചായിരുന്നു യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. ജൂൺ 13 ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി സംബന്ധിച്ചും ഉദ്ഘാടന ചടങ്ങുകളുടെ സമയക്രമം സംബന്ധിച്ചും അന്തിമരൂപമാകും.

പ്രധാനമന്ത്രി കൊച്ചിയിൽ...

പ്രധാനമന്ത്രി കൊച്ചിയിൽ...

ജൂൺ 17 ശനിയാഴ്ചയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി 17ന് മാത്രമേ കൊച്ചിയിലെത്തുവെന്നാണ് നിലവിലെ വിവരം. ഉദ്ഘാടന ചടങ്ങിന്റെ സമയക്രമം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

മുഖ്യമന്ത്രിയുമായി ചർച്ച...

മുഖ്യമന്ത്രിയുമായി ചർച്ച...

വെല്ലിംഗ്ടൺ ഐലന്റിലെ നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നാവികസേന ആസ്ഥാനത്തെയോ നഗരത്തിലെയോ ഗസ്റ്റ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

കലൂർ സ്റ്റേഡിയത്തിൽ...

കലൂർ സ്റ്റേഡിയത്തിൽ...

ഗസ്റ്റ് ഹൗസിലെ അൽപസമയത്തെ വിിശ്രമത്തിന് ശേഷമാകും പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങ് നടക്കുന്ന കലൂർ സ്റ്റേഡിയത്തിൽ എത്തുക. പ്രത്യേക ക്ഷണിതാക്കളായ 3500 പേരാണ് കലൂർ സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത്.

നിർമ്മാണം കനത്ത സുരക്ഷയിൽ...

നിർമ്മാണം കനത്ത സുരക്ഷയിൽ...

സ്വകാര്യ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് കലൂർ സ്റ്റേഡിയത്തിലെ ഉദ്ഘാടന വേദി നിർമ്മിക്കുന്നത്. പോലീസിന്റെയും പ്രത്യേക സുരക്ഷാ സേനയുടെയും നിരീക്ഷണത്തിൽ കർശന സുരക്ഷയിലാണ് വേദിയുടെയും പന്തലിന്റെയും നിർമ്മാണം.

സിസിടിവി നിരീക്ഷണത്തിൽ...

സിസിടിവി നിരീക്ഷണത്തിൽ...

വേദി നിർമ്മാണത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളുടെ പേരുവിവരങ്ങൾ നേരത്തെ തന്നെ പോലീസിന് കൈമാറും. വേദിയുടെ നിർമ്മാണത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലും പരിസരത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്.

റോഡുകളുടെ അറ്റക്കുറ്റപ്പണി...

റോഡുകളുടെ അറ്റക്കുറ്റപ്പണി...

പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി നഗരത്തിലെ റോഡുകളുടെയെല്ലാം അറ്റക്കുറ്റപ്പണികൾ പൂർത്തികരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും, കാനകൾ വൃത്തിയാക്കാനുമുള്ള നടപടികളും സ്വീകരിക്കും.

ആശുപത്രികൾക്കും നിർദേശം...

ആശുപത്രികൾക്കും നിർദേശം...

അത്യാഹിത ഘട്ടങ്ങളിൽ തയ്യാറായിരിക്കാൻ ജില്ലാ ആശുപത്രി, പിവിഎസ്, മെഡിക്കൽ ട്രസ്റ്റ്, റിനെ മെഡിസിറ്റി, സഞ്ജീവനി, തുടങ്ങിയ ആശുപത്രികൾക്കും ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനും നിർദേശം നൽകിയിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ എംപി ദിനേശ് , സബ് കളക്ടർ അദീല അബ്ദുള്ള, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യെതീഷ് ചന്ദ്ര, എഡിഎം എംപി ജോസ് തുടങ്ങിയവരും പങ്കെടുത്തു.

English summary
kochi metro inauguration; security beefed up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X