സ്വാതന്ത്ര്യ ദിനത്തിൽ കൊച്ചി മെട്രോയുടെ വമ്പൻ ഓഫർ; നിരക്കിളവ് പ്രഖ്യാപിച്ചു
കൊച്ചി:കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് നാളെ എവിടേയും യാത്ര ചെയ്യാം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് നിരക്കിളവ്. പത്ത് രൂപയായിരിക്കും മിനിമം നിരക്ക്. അതായത് 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10,20,30,40 രൂപ വീതം ഇളവ് ലഭിക്കും. 15ന് രാവിലെ 6 മുതല്‍ രാത്രി 11 വരെയായിരിക്കും ഇളവുകൾ.
പേപ്പർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവയ്ക്ക് ഈ ഇളവുകൾ ലഭിക്കും.കൊച്ചി വൺ കാർഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ അവർക്ക് ഇളവ് കാഷ് ബാക്കായി ലഭിക്കും.

അതിനിടെ ദൈനംദിന യാത്രയ്ക്ക് കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടായതായി മെട്രോ അധികൃതർ അറിയിച്ചു. ജൂലായ് മാസത്തില്‍ പ്രതിദിനം ശരാശരി 85,545 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഓഗസ്റ്റില്‍ ഇതുവരെയുള്ള ശരാശരി എണ്ണം 89,401 ആണ്. നേരത്തെ, 60,000 നും 70,000നുമിടയിലായിരുന്ന ശരാശരി യാത്രക്കാരെങ്കിൽ ഇപ്പോഴ്‍ അത് ശരാശരി 80000 രൂപയായി.
ഉത്സവകാലവും ചൂടേറുന്നതും കൂടുതല്‍ യാത്രക്കാരെ മെട്രോയിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഓണ അവധിക്കാലത്തും യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.ഇതിനായി മെട്രോ സ്റ്റേഷനുകളിൽ വിവിധ ഓണാഘോഷ പരിപാടികൾക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷമായി ഉയര്‍ത്തുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications