കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയിൽ 'കൈപ്പണി'യുമായി യാത്രക്കാർ! സിസിടിവിയിൽ പെട്ടാൽ പിഴയടച്ച് മുടിയും;ചില്ലറക്കാര്യമല്ല

മെട്രോ സ്റ്റേഷനുകളിലും ട്രെയിനിലും മൂർച്ചയേറിയ വസ്തുക്കൾ കൊണ്ട് കുത്തിവരയ്ക്കുന്നതും പേര് എഴുതുന്നതും വർദ്ധിച്ചതോടെ നിരീക്ഷണം ശക്തമാക്കാനാണ് കെഎംആർഎൽ തീരുമാനിച്ചിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: സർവ്വീസ് ആരംഭിച്ച് നാലു ദിവസം പിന്നിടുമ്പോൾ കൊച്ചി മെട്രോയിൽ യാത്രക്കാരുടെ 'കൈപ്പണികളും' തുടങ്ങി. കാണുന്നിടത്തെല്ലാം പേരും സ്ഥലവും പ്രണയിനിയുടെ പേരുമെല്ലാം കോറിയിടുന്നവരാണ് കൊച്ചി മെട്രോയിലും നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നത്.

പെൺകുട്ടികളെ പീഡിപ്പിച്ചത് ട്യൂഷൻമാഷും ബന്ധുക്കളും!മരണം ആത്മഹത്യ,വാളയാർകേസിൽ കുറ്റപ്പത്രംസമർപ്പിച്ചുപെൺകുട്ടികളെ പീഡിപ്പിച്ചത് ട്യൂഷൻമാഷും ബന്ധുക്കളും!മരണം ആത്മഹത്യ,വാളയാർകേസിൽ കുറ്റപ്പത്രംസമർപ്പിച്ചു

15കാരിയുടെ നിരവധി നഗ്നചിത്രങ്ങൾപകർത്തി;പെൺകുട്ടിയെ പ്രതിക്കൊപ്പംവിട്ടത് രക്ഷിതാക്കൾ,കാരണം സിനിമാമോഹം15കാരിയുടെ നിരവധി നഗ്നചിത്രങ്ങൾപകർത്തി;പെൺകുട്ടിയെ പ്രതിക്കൊപ്പംവിട്ടത് രക്ഷിതാക്കൾ,കാരണം സിനിമാമോഹം

മെട്രോ സ്റ്റേഷനുകളിലും ട്രെയിനിലും മൂർച്ചയേറിയ വസ്തുക്കൾ കൊണ്ട് കുത്തിവരയ്ക്കുന്നതും പേര് എഴുതുന്നതും വർദ്ധിച്ചതോടെ നിരീക്ഷണം ശക്തമാക്കാനാണ് കെഎംആർഎൽ തീരുമാനിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ ഇത്തരക്കാരെ പിടികൂടി പിഴ ഈടാക്കാനാണ് തീരുമാനം.

തൂണുകളിൽ പേരുകൾ...

തൂണുകളിൽ പേരുകൾ...

കൊച്ചി മെട്രോയുടെ പാലാരിവട്ടം, പത്തടിപ്പാലം സ്റ്റേഷനുകളിലെ തൂണുകളിലാണ് മൂർച്ചയേറിയ വസ്തുക്കൾ ഉപയോഗിച്ച് പേരുകൾ എഴുതിയിരിക്കുന്നത്.

കോറി വരയ്ക്കലും....

കോറി വരയ്ക്കലും....

സ്റ്റേഷനുകളിലെ പല ഭാഗങ്ങളിലായി കുത്തിവരച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ യാത്രക്കാർ പേപ്പറുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മെട്രോ ജീവനക്കാർക്ക് തലവേദയായിട്ടുണ്ട്.

ഗ്ലാസിൽ ടിക്കറ്റുകൾ കുത്തിതിരുകി...

ഗ്ലാസിൽ ടിക്കറ്റുകൾ കുത്തിതിരുകി...

മെട്രോ ട്രെയിനിന്റെ വശങ്ങളിലെ ഗ്ലാസുകൾക്കിടയിൽ ടിക്കറ്റുകൾ കുത്തിതിരുകിയ സംഭവമുണ്ടായതും കഴിഞ്ഞ ദിവസമാണ്.

നിർദേശങ്ങളുമായി ജീവനക്കാർ...

നിർദേശങ്ങളുമായി ജീവനക്കാർ...

ഇത്തരം സംഭവങ്ങൾ തുടർച്ചയായതോടെ യാത്രക്കാർക്ക് ജീവനക്കാർ പലതവണ നിർദേശങ്ങൾ നൽകുന്നുണ്ട്. കർശന നിർദേശങ്ങൾ നൽകിയിട്ടും സംഭവങ്ങൾ ആവർത്തിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്.

കർശന നിരീക്ഷണം....

കർശന നിരീക്ഷണം....

കോറി വരയ്ക്കലും കടലാസുകൾ വലിച്ചെറിയലും വർദ്ധിച്ചതോടെ സിസിടിവി ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം കർശനമാക്കാനാണ് കെഎംആർഎൽ അധികൃതരുടെ തീരുമാനം. പിടിക്കപ്പെടുന്നവരിൽ നിന്ന് പിഴയും ഈടാക്കും.

ആദ്യ ദിവസം 15പേർ,ഇതുവരെ 114...

ആദ്യ ദിവസം 15പേർ,ഇതുവരെ 114...

മെട്രോ സർവ്വീസ് ആദ്യ ദിവസം 15 പേരിൽ നിന്നാണ് നിയമലംഘനത്തിന് പിഴ ഈടാക്കിയത്. നാലുദിവസം പിന്നിട്ടപ്പോൾ ആകെ 114 പേരിൽ നിന്നും പിഴ ഈടാക്കി. അതേസമയം, പിഴ ഈടാക്കിയതിലൂടെ ആകെ എത്ര രൂപ ലഭിച്ചുവെന്നത് കെഎംആർഎൽ വെളിപ്പെടുത്തിയിട്ടില്ല.

സ്റ്റേഷനിൽ അധികസമയം നിൽക്കേണ്ട...

സ്റ്റേഷനിൽ അധികസമയം നിൽക്കേണ്ട...

ടിക്കറ്റ് എടുത്തതിനെക്കാൾ അധിക ദൂരം യാത്രചെയ്തവരെയും, അനുവദിച്ചതിനെക്കാൾ കൂടുതൽ സമയം മെട്രോ സ്റ്റേഷനുകളിൽ ചിലവഴിച്ചവരെയുമാണ് അധികവും പിടികൂടി പിഴ ഈടാക്കിയിട്ടുള്ളത്.

വരച്ചാൽ പിഴ ആയിരം രൂപ...

വരച്ചാൽ പിഴ ആയിരം രൂപ...

സ്റ്റേഷനുകളിലോ ട്രെയിനിലോ വരച്ചാലും പോസ്റ്റർ പതിച്ചാലും 1000 രൂപയാണ് പിഴ. വസ്തുക്കൾ വലിച്ചെറിഞ്ഞാലോ ഭക്ഷണം കഴിച്ചാലോ 500 രൂപയും ഈടാക്കും.

English summary
kochi metro; instruction for passengers about rules and penalty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X