കൊച്ചി മെട്രോ: മിനിമം യാത്രാ നിരക്ക് 15 രൂപ
കൊച്ചി: കൊച്ചി മെട്രോയില്‍ മിനിമം യാത്രാനിരക്ക് 15 രൂപയോ അതില്‍ താഴെയോ ആകാനാണ് സാധ്യത. കൂടാതെ മെട്രോക്കും അനുബന്ധ ഗതാഗതത്തിനും ഏകീകൃത ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് കെഎംആര്‍എല്ലിന്റെ ശ്രമം.
കൂടുതല്‍ വേഗത്തില്‍ എന്നാല്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ സുഖപ്രദമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാകും കൊച്ചി മെട്രോയുടെ ലക്ഷ്യമെന്ന് കെഎംആര്‍എല്‍ വ്യത്തങ്ങല്‍ പറഞ്ഞു.

കെഎസ്ആര്‍ടിസ് സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസിലെ മിനിമം നിരക്കായ 13 രൂപയോ അതിനോടടുത്ത തുകയോ ആകും മെട്രോയാത്രക്ക് ഈടാക്കുക. ബസില്‍ യാത്രചെയ്യുന്നവരെ കൂടുതലായി മെട്രോയിലേക്ക് ആകര്‍ഷിക്കാനാണ് കുറഞ്ഞ നിരക്ക് ഈടാക്കാന്‍ ഒരുങ്ങുന്നത്. യാത്രക്കാരുടെ തിരക്ക്, രാജ്യത്തെ മറ്റ് മെട്രോകളിലെ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാവും ടിക്കറ്റ് നിരക്കില്‍ അന്തിമ തീരുമാനം എടുക്കുക.

ദില്ലി മെട്രോയില്‍ ഒമ്പതും ബാംഗളൂരില്‍ 10മാണ് മിനിമം നിരക്ക്. മെട്രോ ട്രെയിനില്‍ നിന്നിറങ്ങി തൊട്ടടുത്ത ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് ഏകീകൃത ടിക്കറ്റ് സംവിധാനം നടപ്പിലാക്കും. ഇന്ത്യയില്‍ ആദ്യമായാണ് മെട്രോയില്‍ ഏകീകൃത ടിക്കറ്റ് സംവിധാനം നടപ്പിലാക്കുന്നത്.












Click it and Unblock the Notifications