കൊച്ചി മെട്രോ സ്റ്റേഷനില്‍ പുതിയ സൗകര്യങ്ങള്‍: ബ്രെയില്‍ സ്റ്റേഷന് മാപ്പിന്റെ പ്രത്യേകതകള്‍
കൊച്ചി: പൊതുഗതാഗതത്തില്‍ എല്ലാ വിഭാഗം യാത്രക്കാരെയും ചേര്‍ത്തുപിടിക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോ. ഭിന്നശേഷിയുള്ളവര്‍ക്കായി നിരവധി സൗകര്യങ്ങളാണ് മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലുമായി കൊച്ചി മെട്രോ ഒരുക്കിയിട്ടുള്ളത്. കൊച്ചി മെട്രോയുടെ ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനില്‍ കാഴ്ചപരിമിതിയുള്ളവര്‍ക്കായി പുതിയ ബ്രെയില്‍ നാവിഗേഷന്‍ സംവിധാനമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ തന്നെ സ്റ്റേഷനുള്ളില്‍ കാഴ്ചപരിമിതിയുള്ള യാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സഹായിക്കുന്നതാണ് ബ്രെയില്‍ സ്റ്റേഷന് മാപ്പ്.
കൊച്ചി മെട്രോ സിഐഐ - യങ് ഇന്ത്യന്‍സിന്റെ 'പ്രോജക്ട് ദിശ'യുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ പ്ലാറ്റ്ഫോം വരെയുള്ള വിവരങ്ങള്‍ തൊട്ടറിയാന്‍ സഹായിക്കുന്ന ബ്രെയില്‍ ഭൂപടങ്ങള്‍ സ്റ്റേഷന്റെ പ്രധാന കവാടത്തില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനു പുറമെ ലിഫ്റ്റുകള്‍, ശുചിമുറികള്‍, എമര്‍ജന്‍സി എക്സിറ്റുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന ബ്രെയില്‍ ബോര്‍ഡുകളും സ്റ്റേഷനിലെ കൈവരികളില്‍ ദിശ മനസിലാക്കാന്‍ സഹായിക്കുന്ന പ്രത്യേക സൂചകങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൊച്ചി മെട്രോയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ചേര്‍ന്നാണ് ഈ മാതൃകാപരമായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത്തരം സംവിധാനങ്ങളിലൂടെ കാഴ്ചപരിമിതര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെയും അന്തസോടെയും യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബ്രെയില്‍ സ്റ്റേഷന് മാപ്പ്, ഹാന്ഡ്റെയിലുകളിലെ ബ്രെയില്‍ സൂചനകള്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ നിര്‍വ്വഹിക്കും. കാഴ്ചപരിമിതിയുള്ള യാത്രക്കാര്‍ക്ക് സ്റ്റേഷന് പരിസരം വ്യക്തമായി മനസിലാക്കാനും പരസഹായമില്ലാതെ സഞ്ചരിക്കാനുമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്റ്റേഷന്റെ മുഴുവന്‍ പരിസരവും സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ബ്രെയില്‍ സ്റ്റേഷന് മാപ്പ്.
ദിശ മനസിലാക്കാന്‍ സഹായിക്കുന്ന ഹാന്ഡ്റെയിലുകളിലെ ബ്രെയില്‍ അടയാളങ്ങള്‍, പ്രധാന സൗകര്യങ്ങള്‍ വ്യക്തമാക്കുന്ന ബ്രെയില്‍ ബോര്‍ഡുകള്‍ എന്നിവയും സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ ഒന്നിച്ചുചേരുമ്പോള്‍ കാഴ്ച പരിമിതിയുള്ള യാത്രക്കാര്‍ക്ക് സ്വന്തം ചുറ്റുപാടുകള്‍ മനസിലാക്കി യാത്ര സ്വയം ആസൂത്രണം ചെയ്യാന്‍ സാധിക്കും. അതോടൊപ്പം സഹായത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യം കുറയ്ക്കാനും കഴിയും.
ഭിന്നശേഷിയുള്ളവര്‍ക്ക് ഏറ്റവും സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് കൊച്ചി മെട്രോ സ്റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പ്ലാറ്റ്ഫോമുകളിലേക്ക് എത്താനും റാമ്പുകളും പ്രത്യേക ലിഫ്റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ലിഫ്റ്റുകളില്‍ ബ്രെയില്‍ ലിപിയിലുള്ള ബട്ടണുകളും ശബ്ദസന്ദേശങ്ങളും ഉള്‍പ്പെടെ ലഭ്യമാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications