കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ 19 ന് മെട്രോയില്‍ സൗജന്യയാത്ര: ഒന്നാം വാര്‍ഷികത്തില്‍ മികച്ച ഓഫറുമായി കൊച്ചി മെട്രോ

  • By Desk
Google Oneindia Malayalam News

കൊച്ചി: കേളത്തിന്റെ സ്വന്തം കൊച്ചിമെട്രോക്ക് ജൂണ്‍ 19 ന് ഒരു വയസ്സ് തികയുന്നു. ഇന്ത്യയില്‍ ആദ്യം ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാണ് കൊച്ചി മെട്രോ ഓടി തുടങ്ങിയത്. 1999ല്‍ ഇകെ നായനാന്‍ സര്‍ക്കാറായിരുന്നു കേരളത്തില്‍ മെട്രോ റെയില്‍ പദ്ധതിക്കായി സാധ്യതാ പഠനം നടത്തിയത്. 2011 ല്‍ തുടങ്ങാനിരുന്ന പദ്ധതി പലകാരണങ്ങള്‍ കൊണ്ട് വൈകി. ഒടുവില്‍ 2017 ജുണ്‍ 17 ന് പ്രധാനമന്ത്രി നരേനന്ദ്ര മോദി കൊച്ചിമെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉദ്ഘാടന ശേഷം പ്രധാനമന്ത്രി,നരേനന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ ശ്രീധരന്‍ എന്നിവര്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെട്രോയില്‍ യാത്ര നടത്തിയത് ഏറെ വിവാദമായിരുന്നു. ഒരു സര്‍ക്കാര്‍ പദവിയും വഹിക്കാത്ത അദ്ദേഹം മെട്രോയില്‍ സൗജന്യ യാത്ര നടത്തിയതിനെ 'കുമ്മനടി' എന്നാണ് പിന്നീട് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. ഇപ്പോളിതാ കൊച്ചിമെട്രോയുടെ ഒന്നാ വാര്‍ഷകത്തില്‍ നാട്ടുകാര്‍ക്കെല്ലാവര്‍ക്കും ടിക്കറ്റെടുക്കാതെ സൗജന്യ യാത്ര അഥവാ കുമ്മനിടിക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ അധികൃതര്‍.

കുമ്മനടി എല്ലാവര്‍ക്കും

കുമ്മനടി എല്ലാവര്‍ക്കും

കൊച്ചി മെട്രോയുടെ വാര്‍ഷാകാഘോഷങ്ങളുടെ ഭാഗമായി എല്ലാവര്‍ക്കും 'കുമ്മനടി'ക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. ജൂണ് 19 ന് കൊച്ചിമെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യയാത്ര ഒരുക്കയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17 നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെങ്കിലും യാത്രക്കാരെ കയറ്റിയിള്ള ആദ്യയാത്ര ജൂണ്‍ 19 നാണ് നടത്തിയിരുന്നത്.

വിപുലമായ പരിപാടികള്‍

വിപുലമായ പരിപാടികള്‍

ഒന്നാം വാര്‍ഷാകാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഒരുക്കയിരിക്കുന്നത്. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് ഇടപ്പള്ളി സ്റ്റേഷനില്‍ പ്രത്യേകം ആഘോഷം നടക്കും. കലാസാംസ്‌കാരിക പരിപാടികളും ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും നടക്കും.

ആദ്യം നഷ്ടം

ആദ്യം നഷ്ടം

ഏറെ പ്രതീക്ഷകളോടെയാണ് കൊച്ചി മെട്രോ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും തുടക്കത്തില്‍ പ്രതീക്ഷിച്ച യാത്രക്കാരെ ലഭിച്ചിരുന്നില്ല. മെട്രോയുടെ വരവും ചെലവും തമ്മിലുണ്ടായിരുന്ന പ്രതിദിന അന്തരം 22 ലക്ഷം രൂപയായിരുന്നു. മാസം 6.60 കോടിയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കളക്ഷന്‍ 12 ലക്ഷം രൂപ മാത്രമായിരുന്നു. ടിക്കറ്റ് ഇതര വരുമാനത്തില്‍ നിന്ന് 5.16 ലക്ഷം രൂപയുമായിരുന്നു ലഭിച്ചിരുന്നത്. അതേ സമയം മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം രൂപായിയിരുന്നു.

തിരിച്ചു കയറുന്നു

തിരിച്ചു കയറുന്നു

തുടക്കത്തിലുണ്ടായിരുന്ന നഷ്ടത്തില്‍ നിന്ന് കൊച്ചി മെട്രോ പതിയെ തിരിച്ചു കയറുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ആദ്യമുണ്ടായിരുന്നതിനേക്കാള്‍ പതിനായിരത്തോളം യാത്രക്കാരുടെ വര്‍ധനയുണ്ടെന്ന് നഷ്ടം പകുതിയായി കുറഞ്ഞെന്നും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടിക്കറ്റ് ഇതര വരുമാനത്തിലും വര്‍ധനയുള്ളതായി അദ്ദേഹം വ്യക്തമാക്കി

ഇതര ധനമാര്‍ഗങ്ങള്‍

ഇതര ധനമാര്‍ഗങ്ങള്‍

ടിക്കറ്റ് വരുമാനത്തിന് പുറമേ ഇതര ധനമാര്‍ഗങ്ങളിലൂടെ പണം കണ്ടെത്താന്‍ കഴിഞാലെ മെട്രോയുടെ ഭാവിവികസനം നടത്താന്‍ കഴിയൂ. എല്ലാം മെട്രോകള്‍ക്കും ഇത്തരം ധനമാര്‍ഗങ്ങള്‍ വേണമെന്ന് മെട്രോ കരാറിലും പുതിയ മെട്രോ നയത്തിലും നിഷ്‌കര്‍ഷിക്കുന്നുണ്ട്. മെട്രോയ്ക്കു ടിക്കറ്റിതര വരുമാനം കണ്ടെത്താന്‍ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ 17 ഏക്കര്‍ സ്ഥലം കൈമാറി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മന്ത്രിസഭാ തീരുമാനമുണ്ടായതാണ്. പുതിയ സര്‍ക്കാര്‍ വന്നതോടെ ഭൂമി കൈമാറ്റം വീണ്ടും മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്ന തീരുമാനം ഉണ്ടായെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല

English summary
Kochi Metro offers free journey for passengers, celebrating first anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X