ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതായി കെഎംആര്‍എല്‍ എംഡി
കൊച്ചി: കൊച്ചി മെട്രോയില്‍ ഭിന്ന ലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചു. മൂന്നാം ലിംഗക്കാര്‍ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്ന കാലത്താണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ തീരുമാനം വന്നിരിക്കുന്നത്.
കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലാണ് ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചത്. ഭിന്നലിംഗക്കാര്‍ക്ക് മെട്രോ ഹൗസ് കീപ്പിങ്, തിരക്ക് നിയന്ത്രണം, ഉപഭോക്ത സേവനം എന്നീ മേഖലകളില്‍ കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ ജോലി നല്‍കാനാണ് തീരുമാനം.

കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജാണ് മെട്രോയുടെ തീരുമാനം അറിയിച്ചത്. സമൂഹത്തില്‍ മൂന്നാംലിംഗക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ അതിജീവിക്കാനും സമൂഹം അവരെ നോക്കി കാണുന്ന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകാനും ഈ തീരുമാനം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് മെട്രോ അധികൃതര്‍.
കൊച്ചി മെട്രോ റെയിലിന്റെ ഫേസ്ബുക്ക് പേജില്‍ എംഡി ഏലിയാസ് ജോര്‍ജ് തീരുമാനം അറിയിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭിന്നലിംഗക്കാരെ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ വെച്ച് മൃഗീയമായി മര്‍ദ്ദിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ ഈ തീരുമാനം വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.












Click it and Unblock the Notifications