കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ നഗരഹൃദയത്തിലേക്ക് 'പറക്കുന്നു'! രണ്ടാംഘട്ട ട്രയൽ റൺ വെള്ളിയാഴ്ച മുതൽ,ഇനി മഹാരാജാസ് വരെ

പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജനറലിന്റെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: മെട്രോയുടെ രണ്ടാംഘട്ടത്തിന്റെ പരീക്ഷണ ഓട്ടം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് വരെയുള്ള പാതയിലാണ് രണ്ടാംഘട്ട പരീക്ഷണ ഓട്ടം നടക്കുന്നത്. ആദ്യ ദിവസങ്ങളിൽ ഒരു ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം നടക്കുക.

കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു; ഇന്ന് പലർക്കും 'ദു:ഖവെള്ളിയാകും'! മുതിർന്ന നടനും ബന്ധുവും...കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു; ഇന്ന് പലർക്കും 'ദു:ഖവെള്ളിയാകും'! മുതിർന്ന നടനും ബന്ധുവും...

ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതിഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതി

പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജനറലിന്റെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ സ്റ്റേഷനിൽ നിന്നുമാണ് ആദ്യ പരീക്ഷണം ഓട്ടം നടക്കുക.

ബിജെപിക്കാർ മാത്രമല്ല! കണ്ണൂരിൽ കള്ളപ്പണവുമായി പിടിയിലായത് സിപിഎം ക്രിമിനൽ സംഘം! നേതാക്കളിലേക്കും?ബിജെപിക്കാർ മാത്രമല്ല! കണ്ണൂരിൽ കള്ളപ്പണവുമായി പിടിയിലായത് സിപിഎം ക്രിമിനൽ സംഘം! നേതാക്കളിലേക്കും?

അഞ്ച് സ്റ്റേഷനുകളാണ് മഹാരാജാസ് മുതൽ പാലാരിവട്ടം വരെയുള്ള രണ്ടാംഘട്ട പാതയിലുള്ളത്. സെപ്റ്റംബർ പകുതിയോടെ രണ്ടാംഘട്ട പാതയിലും യാത്രാ സർവ്വീസ് ആരംഭിക്കാമെന്നാണ് കൊച്ചി മെട്രോ കണക്കുക്കൂട്ടുന്നത്.

പാലാരിവട്ടം മുതൽ മഹാരാജാസ് വരെ....

പാലാരിവട്ടം മുതൽ മഹാരാജാസ് വരെ....

പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം. വെള്ളിയാഴ്ച രാവിലെ മഹാരാജാസ് കോളേജ് സ്റ്റേഷനിൽ നിന്നാണ് രണ്ടാംഘട്ട പാതയിലെ പരീക്ഷണ ഓട്ടം ആരംഭിക്കുക.

ഒരു ട്രെയിൻ മാത്രം...

ഒരു ട്രെയിൻ മാത്രം...

പരീക്ഷണ ഓട്ടത്തിന്റെ ആദ്യ ദിവസങ്ങളിൽ ഒരു ട്രെയിൻ മാത്രമാകും ഉപയോഗിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തും.

5 കിലോമീറ്റർ, 5 സ്റ്റേഷനുകൾ...

5 കിലോമീറ്റർ, 5 സ്റ്റേഷനുകൾ...

പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് വരെയുള്ള അഞ്ച് കിലോമീറ്റർ പാതയിലാണ് വെള്ളിയാഴ്ച മുതൽ ട്രയൽ റൺ ആരംഭിക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ ജംഗ്ഷൻ, ലിസി ജംഗ്ഷൻ, എംജി റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.

ആഗസ്റ്റിൽ പൂർത്തിയാകും...

ആഗസ്റ്റിൽ പൂർത്തിയാകും...

രണ്ടാംഘട്ടത്തിലെ എല്ലാ സ്റ്റേഷനുകളുടെയും നിർമ്മാണം ആഗസ്റ്റോടെ പൂർത്തിയാകും. ഇതിനുശേഷം മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന നടക്കും.

സെപ്റ്റംബർ പകുതിയോടെ...

സെപ്റ്റംബർ പകുതിയോടെ...

സുരക്ഷാ കമ്മീഷണറുടെ പരിശോധനയും മറ്റു അനുബന്ധ നടപടിക്രമങ്ങളും പൂർത്തിയാക്കി സെപ്റ്റംബർ പകുതിയോടെ രണ്ടാംഘട്ട പാതയിൽ യാത്രാ സർവ്വീസ് ആരംഭിക്കാമെന്നാണ് കൊച്ചി മെട്രോ അധികൃതരുടെ കണക്കുക്കൂട്ടൽ.

18 കിലോമീറ്റർ...

18 കിലോമീറ്റർ...

മഹാരാജാസ് വരെ മെട്രോയുടെ യാത്രാ സർവ്വീസ് ആരംഭിക്കുന്നതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 18 കിലോമീറ്ററാകും. ആലുവ മുതൽ മഹാരാജാസ് വരെയുള്ള ദൂരമാണിത്. രണ്ടാംഘട്ടം യാഥാർത്ഥ്യമാകുന്നതോടെ നഗരഹൃദയത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.

ജൂൺ 17ന്...

ജൂൺ 17ന്...

ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ നാടിന് സമർപ്പിച്ചത്. ജൂൺ 19ന് കൊച്ചി മെട്രോയുടെ ആദ്യ യാത്രാ സർവ്വീസും ആരംഭിച്ചു. ദിവസേന നിരവധിപേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നത്.

English summary
kochi metro palarivattom to maharajas trail run service will start from friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X