കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിശ്ചിതത്വം നീങ്ങി, കൊച്ചി മെട്രോ ഉദ്ഘാടനം ഏപ്രിലില്‍; പിണറായി യുഡിഎഫ് സര്‍ക്കാരിന്റെ വഴിക്ക്

റെയില്‍വേ സുരക്ഷാ കമ്മീഷന്റെ പരിശോധനകള്‍ക്ക് ശേഷം ഉദ്ഘാടന തിയ്യതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം. റെയില്‍വേ സുരക്ഷാ കമ്മീഷന്റെ പരിശോധനകള്‍ക്ക് ശേഷം ഉദ്ഘാടന തിയ്യതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചു.

ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ സര്‍വീസ് നടത്തുക. 13 കിലോമീറ്ററാണ് ഈ പാത. രണ്ടാം ഘട്ടം നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു.

അനിശ്ചിതത്വങ്ങളെല്ലാം നീങ്ങി

ഉദ്ഘാടനം സംബന്ധിച്ച അനിശ്ചിതത്വങ്ങളെല്ലാം നീങ്ങിയെന്ന് ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ മുതല്‍ മഹാരാജാസ് വരെ പണി പൂര്‍ത്തിയാക്കിയ ശേഷം ഉദ്ഘാടനം ചെയ്യാമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് ഇതു മാറ്റുകയായിരുന്നു.

പിണറായി സര്‍ക്കാര്‍ നിലപാട് തിരുത്തി

ആലുവ മുതല്‍ പാലാരിവട്ടം വരെ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ശ്രീധരന്‍ പറഞ്ഞു. തുടര്‍ന്നാണ് ഉദ്ഘാടനത്തിന് കളമൊരുങ്ങിയത്. മഹാരാജാസ് വരെ പണി പൂര്‍ത്തിയായ ശേഷം ഉദ്ഘാടനം മതിയെന്ന തീരുമാനം സര്‍ക്കാര്‍ തിരുത്തി. ഉദ്ഘാടനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് മുന്‍ തീരുമാനം മാറ്റിയത്.

മഹാരാജാസ് വരെ നിര്‍മാണം പുരോഗമിക്കുന്നു

പാലാരിവട്ടം വരെയുള്ള സര്‍വീസ് കൊണ്ട് കാര്യയമായ നേട്ടമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യനിലപാട്. മഹാരാജാസ് വരെയുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം മതി സര്‍വീസ് തുടങ്ങുന്ന കാര്യത്തിലുള്ള ആലോചന എന്ന നിലപാടാണ് മാറ്റിയിരിക്കുന്നത്.

യുഡിഎഫ് തീരുമാനം നടപ്പാവുന്നു

ആലുവ മുതല്‍ പാലാരിവട്ടം വരെ നിര്‍മാണം പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കെഎംആര്‍എല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെയാണ് തീരുമാനം മാറ്റിയത്. അതിപ്പോള്‍ തിരുത്തുകയാണ് പിണറായി വിജയന്‍ ചെയ്തത്.

ഭൂമിയേറ്റെടുക്കല്‍ തുടരുന്നു

വൈറ്റില വരെയാണ് കൊച്ചി മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ മഹാരാജാസ് ഗ്രൗണ്ട് ജങ്ഷന്‍ വരെയാണ് ഇപ്പോള്‍ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്. ഗ്രൗണ്ട് ജങ്ഷന് ശേഷമുള്ള സ്ഥലത്ത് ഭൂമിയേറ്റെടുക്കല്‍ നടക്കുന്നതേയുള്ളൂ.

നിര്‍മാണം അന്തിമഘട്ടത്തില്‍

പാലാരിവട്ടം വരെയുള്ള സ്‌റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പാര്‍ക്കിങ് സ്ഥലത്തിന്റെ നിര്‍മാണവും തകൃതിയായി നടക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. മാര്‍ച്ചില്‍ മേഖലയിലെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് നേരത്തെ കെഎംആര്‍എല്‍ അറിയിച്ചിരുന്നു.

English summary
Kochi metro rail first phase inauguration on April. First phase from Aluva to Palarivattom service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X