മെട്രോ നിര്‍മ്മാണം വീണ്ടും മുടങ്ങി, കേരള പിറവിയ്ക്ക് ഓടി തുടങ്ങില്ല
കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മ്മാണം സ്തംഭനാവസ്ഥയില്‍. മഹാരാജാസ് മുതല്‍ കൊച്ചി സൗത്ത് വരെയുള്ള ഭാഗത്തെ നിര്‍മ്മാണമാണ് ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.
നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരുന്ന സോമ കണ്‍സ്ട്രക്ഷന്‍സ് കമ്പനി കൂടുതല്‍ തുക ആവശ്യപ്പെട്ടതാണ് നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ കാരണമായത്. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ നിര്‍മ്മാണത്തില്‍ നിന്നും ഡിഎംആര്‍സി സോമ കമ്പനിയെ നിര്‍മ്മാണത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. വൈറ്റില-പേട്ട ഭാഗത്തെ നിര്‍മ്മാണം നടത്തുന്നതും സോമ കമ്പനി തന്നെയാണ്.

നിര്‍ത്തി വെച്ച നിര്‍മ്മാണം മറ്റെതെങ്കിലും കമ്പനിയ്ക്ക് നല്‍കാനാണ് ഡിഎംആര്‍സിയുടെ തീരുമാനം. കേരളപിറവി ദിനത്തില്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത മാര്‍ച്ച് മാസത്തിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.












Click it and Unblock the Notifications