ബീന കണ്ണന്‍ കണ്ണുരുട്ടി... ശീമാട്ടിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടിലിഴയുന്നു
കൊച്ചി: ജാനാധിപത്യം, തുല്യനീതി എന്നൊക്കെ പറയാന്‍ കൊള്ളാം. പണമുള്ളവരുടെ മുന്നില്‍ സര്‍ക്കാരും അധികൃതരും മുട്ടുകുത്തുക മാത്രമല്ല, മുട്ടില്‍ ഇഴയുകയും ചെയ്യും. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുക്കല്‍ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം.
സാധാരണക്കാരന്റെ ഭൂമിയെല്ലാം മെട്രോയ്ക്ക് വേണ്ടി ഒഴിപ്പിച്ചപ്പോള്‍ ശീമാട്ടിക്ക് മാത്രം സര്‍ക്കാരിന്റെ ഇളവ്. ഭൂമി ഏറ്റെടുക്കാതെ ഉടമസ്ഥാവകാശം നിലനിര്‍ത്തി ധാരണാപത്രം ഒപ്പിടാനാണ് നീക്കം.

പല സ്ഥലങ്ങളിലും അധികൃതര്‍ ബലം പ്രയോഗിച്ചാണ് ആളുകളെ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുത്തത്. എന്നാല്‍ ശീമാട്ടിയുടെ കാര്യത്തില്‍ ഈ വിരട്ടലുകള്‍ ഒന്നും നടന്നില്ല. ഭൂമി ബലമായി ഏറ്റെടുത്ത് നല്‍കണം എന്ന് കെഎംആര്‍എല്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും സര്‍ക്കാരിലെ ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുള്ള ധാരണാപത്രം എന്ന പരിഹാരത്തില്‍ എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശീമാട്ടിയുടെ സ്ഥലം മാത്രമാണ് ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്ററില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ളത്. മറ്റിടങ്ങളിലെല്ലാം മെട്രോ റെയിലിന്റെ തൂണുകള്‍ ഉയര്‍ന്നപ്പോഴും ശീമാട്ടിയുടെ സ്ഥലത്ത് ഒന്നുമില്ല. ഭൂമി ഏറ്റെടുക്കലിന്റെ ഫലമായി കിടപ്പാടവും വരുമാന മാര്‍ഗ്ഗവും വരെ നഷ്ടപ്പെട്ടവരുള്ളപ്പോഴാണ് ശീമാട്ടിക്ക് മാത്രം പ്രത്യേക പരിഗണന.
കാര്യങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. ഈ സ്ഥലത്ത് നിര്‍മിക്കുന്ന മെട്രോ തൂണുകളില്‍ പരസ്യം പതിക്കുന്ന കാര്യത്തിലും ശീമാട്ടിക്കായിരിക്കും മുന്‍ഗണന.












Click it and Unblock the Notifications