കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചു! യാത്രക്കാരുടെ സ്വഭാവം മാറി, കഴിഞ്ഞദിവസം സംഭവിച്ചത്....
കൊച്ചി മെട്രോയുടെ ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വ്വീസാണ് കഴിഞ്ഞദിവസം നിര്‍ത്തിവെച്ചത്.
കൊച്ചി: ചരിത്രത്തിലാദ്യമായി കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചു. സെപ്റ്റംബര്‍ 3 ഞായറാഴ്ച്ചയാണ് സാങ്കേതിക തകരാര്‍ കാരണം കൊച്ചി മെട്രോയുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. അപ്രതീക്ഷിതമായി സംഭവിച്ച സിഗ്നല്‍ തകരാറാണ് മെട്രോ സര്‍വ്വീസ് രണ്ട് മണിക്കൂറോളം സ്തംഭിക്കാന്‍ കാരണമായത്.
കൊച്ചി മെട്രോയുടെ ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വ്വീസാണ് കഴിഞ്ഞദിവസം നിര്‍ത്തിവെച്ചത്. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് പാലാരിവട്ടത്തിനും ഇടപ്പള്ളിക്കുമിടയില്‍ സിഗ്നല്‍ തകരാറുണ്ടായത്. ഇതോടെ ഈ റൂട്ടിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുകയായിരുന്നു. സര്‍വ്വീസ് നിര്ത്തിവെച്ചതറിഞ്ഞ് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ ബഹളം വെച്ചത് സ്ഥിതിഗതികള്‍ വഷളാക്കി.

ഞായറാഴ്ച്ച...
സെപ്റ്റംബര്‍ മൂന്ന്, ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെയാണ് കൊച്ചി മെട്രോയില്‍ സിഗ്നല്‍ തകരാറുണ്ടായത്. ഇടപ്പള്ളിക്കും പാലാരിവട്ടത്തിനുമിടയിലാണ് സിഗ്നല്‍ തകരാറിലായത്.

സര്‍വ്വീസ് നിര്‍ത്തിവെച്ചു...
സിഗ്നല്‍ തകരാറിലായതോടെ ഇടപ്പള്ളി-പാലാരിവട്ടം റൂട്ടില്‍ മെട്രോ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കേണ്ടി വന്നു. ഇതോടെ നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്.

എന്താണെന്നറിയാതെ...
അതേസമയം, സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് ചില ട്രെയിനുകള്‍ പിടിച്ചിട്ടു. ഇതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു മണിക്കൂറോളമാണ് യാത്രക്കാര്‍ ട്രെയിനുള്ളില്‍ കഴിച്ചുകൂട്ടിയത്.

ബഹളവും...
ഇതിനിടെ, പാലാരിവട്ടത്തേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ യാത്ര മുടങ്ങിയതോടെ സ്റ്റേഷനില്‍ ബഹളം വെച്ചു. തങ്ങള്‍ക്ക് ടിക്കറ്റ് തുക മടക്കി നല്കണമെന്നാിരുന്നു ഇവരുടെ ആവശ്യം.

കുടുങ്ങി...
ഞായറാഴ്ച്ചയും ഉത്രാടവും ഒരു ദിവസമായതിനാല്‍ നിരവധി പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാനെത്തിയത്. ഓണം ഷോപ്പിംഗിനായി നഗരത്തിലേക്ക് യാത്ര തിരിച്ചവരും മെട്രോ പണിമുടക്കിയതോടെ പെരുവഴിയിലായി.

നാലു മണിയോടെ...
ഇടപ്പള്ളിക്കും പാലാരിവട്ടത്തിനുമിടയിലുണ്ടായ സിഗ്നല്‍ തകരാര്‍ രണ്ട് മണിക്കൂറിന് ശേഷമാണ് പരിഹരിക്കാനായത്. തുടര്‍ന്ന് വൈകീട്ട് നാലു മണിയോടെയാണ് ഇതുവഴിയുള്ള സര്‍വ്വീസ് പുനരാരംഭിച്ചത്.

സാധാരണ പോലെ....
ഇടപ്പള്ളി മുതല്‍ പാലാരിവട്ടത്തിനുമിടയിലുള്ള മെട്രോ സര്‍വ്വീസാണ് രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചത്. എന്നാല്‍, ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള സര്‍വ്വീസ് സാധാരണ പോലെ ഓപ്പറേറ്റ് ചെയ്തിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications