'കൊച്ചി മെട്രോ' ഇല്ലാതാകുന്നു; ഇനി പുതിയ പേരിലേക്ക്, എതിര്‍പ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാന്‍ ശുപാര്‍ശ. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എന്നതിന് പകരം കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് എംഡി ലോക്‌നാഥ് ബെഹറ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കേരള എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്ന സംസ്ഥാനത്തിന്റെ പേര് ദിവസങ്ങള്‍ക്ക് മുമ്പ് കേരളം എന്നാക്കിയിരുന്നു. പിന്നാലെയാണ് കൊച്ചി മെട്രോയുടെ പേരിലും കേരളം കൊണ്ടുവരുന്നത്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; ചെലവ് വഹിക്കാം, വെള്ളം നല്‍കാമെന്നും കേരളം, വേണ്ടെന്ന് വിജയ് സര്‍ക്കാര്‍
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; ചെലവ് വഹിക്കാം, വെള്ളം നല്‍കാമെന്നും കേരളം, വേണ്ടെന്ന് വിജയ് സര്‍ക്കാര്‍

നാഗ്പൂര്‍ മെട്രോ മഹാരാഷ്ട്ര മെട്രോ ആയും, ലഖ്നൗ മെട്രോ ഉത്തര്‍പ്രദേശ് മെട്രോ ആയും, അഹമ്മദാബാദ് മെട്രോ ഗുജറാത്ത് മെട്രോ ആയും അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു. ഈ ദേശീയ മാതൃക പിന്തുടര്‍ന്നാണ് കെഎംആര്‍എല്‍ കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ റെയില്‍വെ, കമ്പനി കാര്യ വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ അനുമതിയും ആവശ്യമാണ്.

Kochi Metro name change to keralam metro

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തന ലാഭത്തിലാണ് കെഎംആര്‍എല്‍. കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ സ്മാര്‍ട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടര്‍ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികള്‍ തുടങ്ങിയവയും കമ്പനി ഏറ്റെടുത്ത് നടത്തുന്നുണ്ട്.

കേരള പോലീസിന് കൈയ്യടി; 13കാരിയെ കണ്ടെത്തിയത് ഒഡീഷയിലെ വനമേഖലയില്‍, സഞ്ചരിച്ചത് 4000 കിമീ
കേരള പോലീസിന് കൈയ്യടി; 13കാരിയെ കണ്ടെത്തിയത് ഒഡീഷയിലെ വനമേഖലയില്‍, സഞ്ചരിച്ചത് 4000 കിമീ

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആര്‍എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ബഹ്‌റ പറഞ്ഞു. മെട്രോ സര്‍വിസുകള്‍ക്ക് പുറമെ, നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കെഎംആര്‍എല്ലിന് ചുമതല ലഭിക്കും.

അതേസമയം, കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് എറണാകുളം എംപി ഹൈബി ഈഡന്‍. പേരുമാറ്റം വിചിത്രമായ കാര്യമായേ കണക്കാക്കാന്‍ സാധിക്കൂ എന്ന് ഹൈബി പറയുന്നു. അഭിപ്രായ ഐക്യമില്ലാതെ തിടുക്കത്തില്‍ തീരുമാനത്തില്‍ എത്തരുത്. മറ്റു പദ്ധതികള്‍ക്ക് കൊച്ചി മെട്രോയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താം. എന്നാല്‍ എന്തിനാണ് പേര് മാറ്റുന്നത് എന്നും ഹൈബി ഈഡന്‍ ചോദിക്കുന്നു.

ഇറാന്‍ ശരിക്കും പെട്ടു; യുഎഇ ഇങ്ങനെ നീങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പ്രധാന കവാടം നഷ്ടമായി
ഇറാന്‍ ശരിക്കും പെട്ടു; യുഎഇ ഇങ്ങനെ നീങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പ്രധാന കവാടം നഷ്ടമായി

പേര് മാറ്റുന്നത് ചരിത്ര ബോധമില്ലാതെ ഇടപെടുന്ന തീരുമാനമായി മാറുമെന്നാണ് ഹൈബിയുടെ നിലപാട്. മറ്റു മെട്രോ പദ്ധതികള്‍ക്ക് എന്തു പേരിടണം എന്ന് പദ്ധതി പൂര്‍ത്തിയാകുന്ന വേളയില്‍ ആലോചിക്കേണ്ട കാര്യമാണ്. കൊച്ചി മെട്രോയുടെ പേരുമാറ്റുന്ന കാര്യത്തില്‍ എടുത്തുചാടി തീരുമാനം എടുക്കരുത് എന്ന വികാരമാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഹൈബി ഈഡന്‍ പങ്കുവച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q