കൊച്ചി മെട്രോ... അങ്ങനെ ഓടിത്തുടങ്ങി; 'പരീക്ഷണം' തീരാന്‍ ഇനിയും ഒരുമാസം!!!
കൊച്ചി: മലയാളികളുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോ പരീക്ഷണ ഓട്ടം തുടങ്ങി. മുട്ടം യാര്‍ഡില്‍ സജ്ജമാക്കിയ ട്രാക്കില്‍ തുടങ്ങിയ പരീക്ഷണ ഓട്ടത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗൗരി എന്ന പെണ്‍കുട്ടിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
മണിക്കൂറില്‍ അഞ്ച് മണിക്കൂര്‍ വേഗത്തിലാണ് മുട്ടം യാര്‍ഡില്‍ പരീക്ഷണ ഓട്ടം നടക്കുന്നത്. ഇത് ഒരു മാസത്തോളം തുടരും. അതിന് ശേഷം റോഡിന് മധ്യത്തിലൂടെയുള്ള ട്രയല്‍ റണ്‍ നടക്കും.
എന്തായാലും സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ യാത്രാ സര്‍വ്വീസ് തുടങ്ങുകയുള്ളൂ.(ചിത്രങ്ങള്‍ക്ക് കടപ്പാട്: കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്)

പരീക്ഷണ ഓട്ടം
മുട്ടം യാര്‍ഡില്‍ സജ്ജീകരിച്ച പ്രത്യേക ട്രാക്കില്‍ ആണ് കൊച്ിചി മെട്രോയുടെ പരീക്ഷണ ഓട്ടം തുടങ്ങിയത്.

ഫ്‌ലാഗ് ഓഫ്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പുതിയ തലമുറയുടെ പ്രതിനിധിയായി ഗൗരി എന്ന പെണ്‍കുട്ടിയും ചേര്‍ന്നാണ് പരീക്ഷണ ഓട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വ്വഹിച്ചത്.

നവംബര്‍ 1 ന്
കൊച്ചി മെട്രോ നവംബര്‍ 1, കേരളപ്പിറവി ദിനത്തില്‍ സര്‍വ്വീസ് തുടങ്ങും എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്.

ക്രെഡിറ്റ് ശ്രീധരന്
പദ്ധതി ഇത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കാരണം ഇ ശ്രീധരന്റെ പ്രയജ്ഞമാണെന്നാണ് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞത്.

അഞ്ച് കി.മി സ്പീഡ്!!!
മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ സ്പീഡില്‍ ആണ് ടെസ്റ്റ് റണ്‍ നടത്തുന്നത്. ഒരു മാസം ഈ ട്രാക്കില്‍ പരീക്ഷണ ഓട്ടം നടത്തിയതിന് ശേഷം റോഡിന് നടുവില്‍ ഉണ്ടാക്കിയ പാളത്തിലൂടെ പരീക്ഷണ ഓട്ടം നടത്തും.

ഓടിച്ചത് മലയാളികള്‍
കൊച്ചി മെട്രോയുടെ ടെസ്റ്റ് റണ്‍ നടത്തുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്നത് രണ്ട് മലയാളികള്‍ ആയിരുന്നു. തിരുവനന്തപുരം സ്വദേശി രാകേഷ് രാധാകൃഷ്ണനും തൃശൂര്‍ സ്വദേശി സിജോ ജോണും. രണ്ട് പേരും ചെന്നൈ മെട്രോയിലാണ് ജോലി ചെയ്യുന്നത്.

പൊതുജനങ്ങള്‍...?
സുരക്ഷ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പങ്കെടുപ്പിയ്ക്കാനായിരുന്നു നീക്കം. എന്നാല്‍ ആളുകള്‍ തള്ളിക്കയറിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

കളക്ടര്‍ വന്നില്ല
ക്ഷണക്കത്തില്‍ പേരില്ലാത്തതിന്റെ പേരില്‍ എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.












Click it and Unblock the Notifications