കൊച്ചി മെട്രോ ഇനി പഴയ സമയത്ത് പോയാല്‍ കിട്ടില്ല...സമയം മാറുന്നു, പുതിയ സമയം...
ഓഗസ്റ്റ് 26 മുതല്‍ സപ്തംബര്‍ രണ്ടു വരെയാവും സമയക്രമത്തില്‍ മാറ്റമുണ്ടാവുക.
കൊച്ചി: കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം വരുന്നു. ശനിയാഴ്ച മുതല്‍ പുതിയ സമയത്തിലാവും മെട്രോയുടെ ഓട്ടം. മഹാരാജാസ് കേളേജ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായാണ് മെട്രോയുടെ സമയത്തില്‍ മാറ്റം വരുത്തുന്നത്. ഓഗസ്റ്റ് 26 മുതല്‍ സപ്തംബര്‍ രണ്ടു വരെയാവും സമയക്രമത്തില്‍ മാറ്റമുണ്ടാവുക.

രാവിലെ ആറു മണിക്കു പുറപ്പെടേണ്ട ട്രെയിന്‍ ഇനി എട്ടു മണിക്കായിരിക്കും സര്‍വീസ് നടത്തുക. സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നതെന്ന് കെആര്‍എംഎല്‍ അറിയിച്ചു. സപ്തംബര്‍ നാലു മുതല്‍ പഴയതുപോലെ രാവിലെ ആറു മണിക്കു തന്നെ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒക്ടോബറില്‍ അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളിനു കൊച്ചിയും വേദിയാവുന്നുണ്ട്. ഇതിനു മുമ്പ് മെട്രോ സര്‍വീസ് ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള ഘട്ടത്തിന്റെ കമ്മീഷനിങ് പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങാനാണ് കെഎര്‍എംഎല്‍ ശ്രമം.












Click it and Unblock the Notifications