വനിതകൾക്ക് നാളെ സൗജന്യ പാർക്കിംഗ് അനുവദിച്ച് കൊച്ചി മെട്രോ; ഇങ്ങനെ ചെയ്താൽ ചോക്ലേറ്റ് സമ്മാനവും
കൊച്ചി മെട്രോയുടെ വടക്കേകോട്ട സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് സെൻ്ററിൽ വനിത ദിനത്തിൽ വനിതകൾക്ക് പാർക്കിംഗ് സൗജന്യമാക്കി. രാവിലെ എട്ട് മണിമുതൽ വൈകിട്ട് എട്ട് മണിവരെയാണ് സൗജന്യ പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. വനിത ദിനത്തിൽ കൊച്ചി മെട്രോയുടെ കളമശേരി ഫ്യൂവൽ സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന എല്ലാ വനിതകൾക്കും ഒരു കുപ്പി വെള്ളവും ചോക്ലേറ്റും സൗജന്യമായി നൽകും.
പൊതുജനങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാനാവുന്ന നഗരത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനമാണ് വടക്കേകോട്ട റെയിൽവേസ്റ്റേഷനിലേത്.. മെട്രോ യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന പാർക്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം അവസാന മൈൽ കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഒൻപത് നിലകളിലായി 100 കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനാകും.

സാങ്കേതിക വിദ്യയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ബഹുനില പാർക്കിംഗ് സംവിധാനം ഉപയോഗിക്കാൻ അത്യന്തം ലളിതമാണ്. വാഹനം പാർക്കിംഗിനായുള്ള നിശ്ചിത സ്ഥാനത്ത് നിർത്തുക മാത്രം മതിയാകും; ബാക്കി മുഴുവൻ പ്രക്രിയയും ഓട്ടോമേറ്റഡ് സംവിധാനമാണ് കൈകാര്യം ചെയ്യുന്നത്. ഒഴിവുള്ള പാർക്കിംഗ് സ്ഥലം തേടി ചുറ്റിനടക്കേണ്ടതില്ല, തിരക്കേറിയ ഇടങ്ങളിൽ വാഹനം നിയന്ത്രിക്കേണ്ടതില്ല. സമയ ലാഭവും സൗകര്യവും ഒരുമിച്ച് നൽകുന്ന ഈ സംവിധാനം യാത്രാനുഭവത്തെ കൂടുതൽ സുഗമമാക്കുന്നു. ചെലവുകുറവാണ് എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു വലിയ ആകർഷണം. ആദ്യ രണ്ട് മണിക്കൂറിന് വെറും 15 രൂപയും തുടർന്ന് ഓരോ മണിക്കൂറിനും 25 രൂപയും മാത്രമാണ് നിരക്ക്.
കേരളത്തിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ വാഹനങ്ങളെ സൂര്യാഘാതത്തിലും മഴയിലും നിന്ന് സംരക്ഷിക്കുക ഏറെ പ്രാധാന്യമുള്ളതാണ്. തുറസ്സായ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, പൂർണമായും മറയുള്ള ഘടനയുള്ള എംഎൽസിപി സംവിധാനം വാഹനങ്ങൾക്ക് സമ്പൂർണ സംരക്ഷണം നൽകുന്നു. ഇതിലൂടെ വാഹനത്തിന്റെ നിലനിൽപ്പ് മെച്ചപ്പെടുകയും ദീർഘകാല പരിപാലന ചെലവ് കുറയുകയും ചെയ്യും.
സുരക്ഷയുടെ കാര്യത്തിലും എംഎൽസിപി ഉയർന്ന നിലവാരം ഉറപ്പാക്കുന്നു. നിയന്ത്രിത പ്രവേശനം, തുടർച്ചയായ സിസിടിവി നിരീക്ഷണം, മനുഷ്യ ഇടപെടൽ കുറവുള്ള ഓട്ടോമേറ്റഡ് പ്രവർത്തനം എന്നിവയുടെ പിന്തുണയോടെ മോഷണം, നാശനഷ്ടം, തുടങ്ങിയ സാധ്യതകൾ ഗണ്യമായി കുറയുന്നു. യാത്രക്കാർക്ക് അവരുടെ വാഹനം സുരക്ഷിതമാണെന്ന ആത്മവിശ്വാസത്തോടെ മെട്രോ യാത്ര ആസ്വദിക്കാം.മെട്രോ സർവീസുള്ള സമയങ്ങളിലാണ് മൾട്ടിലെവൽ കാർ പാർക്കിംഗ് പ്രവർത്തിക്കുക', കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications