കൊച്ചി മെട്രോ നിര്‍മ്മാണം നാല് മാസത്തേക്ക് തടസ്സപ്പെടും
കൊച്ചി: മുന്നറിയിപ്പില്ലാതെ റോഡില്‍ പൊതുമരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ നിര്‍മ്മാണം അടുത്ത നാല് മാസത്തേക്ക് തടസ്സപ്പെടും. റോഡ് പണി നടപ്പുമ്പോള്‍ കളമശ്ശേരി യാര്‍ഡില്‍ നിന്നും മെട്രോ നര്‍മ്മാണത്തിനായുള്ള സാമഗ്രികള്‍ എത്തിക്കാനാകാത്തതാണ് തിരിച്ചടിയായിരിക്കുന്നതെന്ന് ഡിഎംആര്‍സി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് റോഡില്‍ വൈറ്റ് ടോപ്പിംഗ് ജോലികളാണ് നടത്തുന്നത്. ഇതിന് രണ്ട് മാസം കൂടി കാത്തിരിക്കണമെന്ന ഡിഎംആര്‍സിയുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് തള്ളിയിരുന്നു.

നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നത് കളമശേരി എച്ച്എംടി യാഡില്‍ നിന്ന്
കൊച്ചി മെട്രോ പദ്ധതിയിലെ ആലുവ മുതല്‍ കല്ലൂര്‍ വരെയുള്ള നിര്‍മ്മാണത്തിന് സാമഗ്രികള്‍ എത്തിക്കുന്നത് കളമശേരി എച്ച്എംടി യാര്‍ഡില്‍ നിന്നാണ്.

സമാഗ്രികള്‍ എത്തിക്കുന്നതിലെ തടസ്സം
എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കളമശേരി എച്ച്എംടി യാഡിന് മുന്നില്‍ പൊതുമരാമത്ത് വകുപ്പ് വൈറ്റ് ടോപ്പിംഗ് ജോലികള്‍ തുടങ്ങുകയായിരുന്നു. ഇതോടെ ഈ വഴിയിലൂടെ ഇരുചക്ര വാഹനങ്ങളും കാറുകളും മാത്രമേ കടന്നുപോകൂ എന്ന അവസ്ഥയായി.

ആശങ്കയില്‍ ഡിഎംആര്‍സി
ചെറു വാഹനങ്ങള്‍ മാത്രം കടന്നു പോകുന്ന വഴിയിലൂടെ എങ്ങനെ നിര്‍മ്മാണ സാമഗ്രികളുമായി വരുന്ന കൂറ്റന്‍ ട്രെയിലറുകള്‍ പണിസ്ഥലത്ത് എത്തിക്കുമെന്ന ആശങ്കയിലാണ് ഡിഎംആര്‍സിയും നിര്‍മ്മാണ കരാറുകാരായ എല്‍ആന്‍ഡിയും.

നിര്‍മ്മാണം നാല് മാസം മുടങ്ങിയാല്‍ പ്രതിസന്ധി വര്‍ദ്ധിക്കും
നാല് മാസത്തേക്ക് പണി നടന്നില്ലെങ്കില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങും അവരെ തിരികെ കൊണ്ടുവരുക അത്ര എളുപ്പമുള്ള പണിയാകില്ല. കൂടാതെ മഴ സീസണ്‍ എത്തുന്നതോടെ നിര്‍മ്മാണം വീണ്ടും തടസ്സപ്പെടുത്തും.

ചര്‍ച്ചയില്‍ നിന്നും വ്യതിചലിച്ച് പൊതുമരാമത്ത് വകുപ്പ്
മുഖ്യമന്ത്രി നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പണികള്‍ നീട്ടിവയ്ക്കാമെന്ന് പിഡബ്ലിയുഡി ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടാണ് ഇപ്പോള്‍ മെട്രോയെ തയസ്സപ്പെടുത്തുന്ന രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.












Click it and Unblock the Notifications