കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികളേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസിൽ നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് കോടതി റിമാൻറ് ചെയ്തു.ബലാത്തംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി ,കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്,നിതിൻ,സുധി എന്നിവരെ എറണാകുളം എ സി ജെ എം കോടതിയാണ് അടുത്തമാസം മൂന്ന് വരെ റിമാൻറ് ചെയ്തത്.
ബലാത്സംഗം,ഗൂഢാലോചന,കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.സഞ്ചരിക്കുന്ന കാറിൽ വച്ചാണ് മൂന്നു യുവാക്കൾ യുവതിയെ ബലാത്സംഗം ചെയ്തതത്.മയക്കു മരുന്ന് നൽകിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച പൊലീസ് കോടതിയിൽ നൽകും.

കൊച്ചി കൂട്ട ബലാത്സംഗ കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്ത് പതിനാറാം മണിക്കൂറിലാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്,നിതിൻ,സുധി ഇരയുടെ സുഹൃത്ത് ഡോളി എന്നിവരുടെ അറസ്റ്റാണ് കൊച്ചി സൗത്ത് പൊലീസ് രേഖപ്പെടുത്തിയത്. ഡോളി വിളിച്ചിട്ടാണ് ഹോട്ടലിൽ പോയതെന്നും ഹോട്ടലിൽ വച്ച് തനിക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ടെന്ന് യുവതി പറഞ്ഞിരുന്നു,
അവശയായ നിലയിലായ 19കാരിയെ താൻ പരിചയപ്പെടുത്തിയ സുഹൃത്തുക്കളുടെ വാഹനത്തിൽ കയറ്റിയത് രാജസ്ഥാൻ സ്വദേശി ഡോളിയാണ്.പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ബലാത്സംഗം,ഗൂഢാലോചന,കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.അന്ന് ഹോട്ടലിൽ സംഭവിച്ചതും,വാഹനം രാത്രി സഞ്ചരിക്കുന്നതിൻറെയും സിസിറ്റിവി ദൃശ്യങ്ങളും,യുവതിയുടെ മെഡിക്കൽ പരിശോധനാ ഫലവും ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
ഓടുന്ന വാഹനത്തിൽ വെച്ച് കൊച്ചിയിലെ പലയിടത്തായി യുവതിയെ മൂന്ന് പേർ ചേർന്ന് 45 മിനുറ്റോളം നേരമാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തായ ഡോളിയാണ് തന്നെ വൈകിട്ട് ബാറിലേക്ക് കൊണ്ട് പോയതെന്ന് യുവതി പറയുന്നു. ബാറിൽ വെച്ച് കഴിച്ച ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയിക്കുന്നതായും യുവതി പറഞ്ഞു.
ബാറിൽ തളർന്ന് വീണ യുവതിയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞാണ് യുവാക്കൾ കാറിൽ കയറ്റിയത്. തന്നോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് ഡോളി ആണെന്ന് യുവതി പറയുന്നു. എന്നാൽ ഡോളി വാഹനത്തിൽ കയറിയിരുന്നില്ല. വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂന്ന് പ്രതികളും യുവതിയെ മാറി മാറി പീഡനത്തിന് ഇരയാക്കുകയായിരുന്നു.












Click it and Unblock the Notifications