Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ഭാര്യയുടെ മുഖം വെട്ടി നുറുക്കിയ മനോജ് ശാന്തസ്വഭാവക്കാരന്‍! നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ

എറണാകുളം ഇടപ്പള്ളിയില്‍ ഭാര്യയേും ഭാര്യാമാതാവിനേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ ഞെട്ടലില്‍ നിന്ന് കുടുംബവും നാട്ടുകാരും ഇതുവരെ മുക്തരായിട്ടില്ല. ശാന്ത സ്വഭാവിയായി ആരോടും ഒരു ബഹളത്തിനും പോകാത്ത ചെറുപ്പക്കാരന്‍ എന്തിന് ഇത് ചെയ്തു എന്നാണ് പലരും ചോദിക്കുന്നത്.

പെരുമ്പാവൂര്‍ സ്വദേശിയായ മനോജാണ് കഴിഞ്ഞ ദിവസം ഭാര്യ സന്ധ്യയേയും ഭാര്യാ മാതാവ് ശാരദേയും വെട്ടിനുറുക്കി ആത്മഹത്യ ചെയ്തത്. പതിമൂന്ന് വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്നു.

വിവാഹം

വിവാഹം

വിവാഹത്തിന് ശേഷം ഇരുവരും തമ്മില്‍ എന്നും വഴക്ക് പതിവായിയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മനോജിനും സന്ധ്യയ്ക്കും പിറന്ന ആദ്യ മകന്‍ ചെറുപ്പത്തിലേ തന്നെ അസുഖത്തെ തുടര്‍ന്ന് മരിച്ചുപോയി. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മകന്‍ കൂടി പിറന്നു. എന്നാല്‍ ഇരുവരുടേയും കുടുംബപ്രശ്നങ്ങള്‍ രൂക്ഷമായതോടെ സന്ധ്യ മൂന്ന് വയസുള്ള മകന്‍ മിഥുനേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി.

കുടുംബത്തോടൊപ്പം

കുടുംബത്തോടൊപ്പം

മനോജിന്‍റെ അച്ഛന്‍ കൃഷ്ണനും അമ്മ രുക്മിണിയും തറവാട്ട് വീട്ടിലായിരുന്നു കഴിഞ്ഞത്. സന്ധ്യ പോയതോടെ തറവാട്ട് വീടിനോടടുത്ത് തന്നെ മനോജ് ഒരു വീട് വെച്ചു. വയറിങായിരുന്നു മനോജിന്‍റെ ജോലി. എന്നും ജോലിക്ക് പോയി കുടുംബത്തിലേക്ക് വരുന്ന ഒരു സാധാരണക്കാരനായി മാത്രമേ മനോജിനെ നാട്ടുകാര്‍ക്കും പരിചയമുള്ളൂ.

സന്ധ്യ ഇല്ലാതെ

സന്ധ്യ ഇല്ലാതെ

ഭാര്യ സന്ധ്യയുമായി മനോജിനുള്ള പ്രശ്നം പറഞ്ഞ് തീര്‍ക്കാന്‍ പലപ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന സന്ധ്യ പിന്നീട് രോഗിയായ അമ്മയേയും മകന്‍ മിഥുനേയും കൂട്ടി എറണാകുളം ചേരാനല്ലൂരിലേക്ക് താമസം മാറി.

മനോജിനെ കാണാന്‍

മനോജിനെ കാണാന്‍

എത്ര പിണക്കമുണ്ടെങ്കിലും മകനേയും കൂട്ടി സന്ധ്യ പനിച്ചയത്തെ മനോജിന്‍റെ വീട്ടില്‍ എത്താറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അതോസമയം കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ സന്ദര്‍ശനവും അവസാനിച്ചു. അതിന്‍റെ പിന്നിലെ കാരണവും ആര്‍ക്കും അറിയില്ല.

രാവിലെയോടെ

രാവിലെയോടെ

പൊതുവേ ആരോടും അമിതമായി സംസാരിക്കുക പോലും ചെയ്യാത്ത മനോജ് എന്തിനാണ് തന്‍റെ ഭാര്യയെ കൊന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്നിറങ്ങിയ മനോജ്
രാവിലെ ഏഴരയോടെയാണ് സന്ധ്യയേയും അമ്മയേയും വെട്ടികൊലപ്പെടുത്തിയത്. മകനെ സ്‌കൂളില്‍ വിട്ട ശേഷം തിരികെ വരികയായിരുന്നു സന്ധ്യ. വഴിയില്‍ പതിയിരുന്ന മനോജ് സന്ധ്യ ക്വാര്‍ട്ടേഴ്‌സിന് അകത്ത് കയറിയപ്പോഴേക്കും ആദ്യം സന്ധ്യയേയും തുടര്‍ന്ന് ശാരദയേയും വെട്ടുകയായിരുന്നു. പിന്നാലെ വീട്ടിലേക്ക് മടങ്ങി മുറി അടച്ച് ആത്മഹത്യ ചെയ്തു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ കുത്തി തുറന്നെങ്കിലും മനോജ് മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+