കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ബിനാലെ ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ടില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:2012 ല്‍ കൊച്ചിയില്‍ നടന്ന കൊച്ചി-മുസിരിസ് ബിനാലെ കാണാന്‍ കഴിഞ്ഞില്ല എന്ന വിഷമിക്കുന്നവര്‍ ആരെങ്കിലും ഉണ്ടോ...? നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ബിനാലെ നിങ്ങള്‍ക്ക് ദര്‍ശിക്കാവുന്നതാണ്.

സാധാരണ ഗതിയില്‍ ആര്‍ട്ട് ഗാലറികളും മ്യൂസിയങ്ങളും മാത്രമാണ് ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ടില്‍ ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ ബിനാലെ ആയിരുന്ന കൊച്ചി-മുസ്സരിസ് ബിനാലെക്ക് ഗൂഗിള്‍ ആര്‍ട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞിരിക്കുകയാണ്.

Kochi Muziris Biennale

ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് നിരവധി കലാകാരന്‍മാരാണ് കൊച്ചി ബിനാലെയില്‍ പങ്കെടുത്തത്. ചിത്രകാരന്‍മാരുടേയും ശില്‍പികളുടേയും ഉത്സവപ്പറമ്പായി കൊച്ചി മാറുകയായിരുന്നു. പക്ഷേ പലര്‍ക്കും കൊച്ചിയില്‍ നേരിട്ടെത്തി ബിനാലെ കാണാന്‍ സാധിച്ചില്ല. എന്നാലും നാല് ലക്ഷത്തോളം പേര്‍ ബിനാലെ കണ്ടു എന്നാണ് കണക്ക്.

ഗൂഗിള്‍ ആര്‍ട്ട് പ്രോജക്ടില്‍ ഇടം നേടുക അത്ര എളുപ്പമല്ല. നിലവില്‍ വൈറ്റ് ഹൗസിലെ മ്യൂസിയവും, പാരീസിലെ ലോക പ്രശസ്ത മ്യൂസിയങ്ങളും ലണ്ടനിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയും ഒക്കെയാണ് ഗൂഗിള്‍ ആര്‍ട്ട് പ്രൊജക്ടില്‍ ഉള്ളത്. ഈ സ്ഥലങ്ങളിലൊക്കെ നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് വിര്‍ച്വല്‍ കാഴ്ച സാധ്യമാക്കുന്നതാണ് ഗൂഗിളിന്റെ പദ്ധതി.

ബിനാലെ നടക്കുന്ന സമയത്ത് ഒരാഴ്ച കൊച്ചിയില്‍ തങ്ങിയാണ് ഗൂഗിള്‍ ആര്‍ട്ടിന്റെ ആളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആധുനിക സാങ്കേതിക വിദ്യകളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ പോയി ബിനാലെ പ്രദര്‍ശം കാണുന്നതുപോലെത്തനെന ഗൂഗിള്‍ ആര്‍ട്ടിലും നിങ്ങള്‍ക്ക് കാണാനാകും എന്നാണ് അവകാശവാദം.

English summary
Kochi-Muziris Biennale 2012 immortalized by Google Art Project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X