നെഹ്റു സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണം ഉർജ്ജിതം

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് സ്മാര്‍ട് സിറ്റിവരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം. പണിപൂർത്തിയാക്കാനുള്ള സമയപരിധി 2027 ഓഗസ്റ്റ് വരെ നീട്ടിയിരുന്നു. സ്ഥമെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകുന്നതോടെ തുടർ പ്രവർത്തനങ്ങൾ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജി പ്രിയങ്ക ്അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് പ്രതികരണം.

സ്‌റ്റേഷനുകളുടെ നിര്‍മ്മാണം, ഇലക്ട്രിക്കല്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, റെയില്‍, സിഗ്നലിംഗ്, ടെലി കമ്മ്യൂണിക്കേഷന്‍സ്, ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍(എ എഫ്‌ സി) സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പുരോഗതി യോഗം വിലയിരുത്തി. പാലാരിവട്ടം, പടമുഗള്‍ എന്നീ സ്‌റ്റേഷനുകളിലെ വലത് വശത്തെ(ആര്‍എച്ച്എസ്) സ്ഥമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് തുടര്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. കൊച്ചി മെട്രോ രണ്ടാംഘട്ട പാത സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ഊര്‍ജിത നടപടി സ്വീകരിക്കും.
ടിക്കറ്റ് വരുമാനത്തിനൊപ്പം ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാ സ്‌റ്റേഷനുകളിലും സെമി നെയിമിംഗിലൂടെ വരുമാനം വര്‍ധിപ്പിക്കും. രണ്ടാംഘട്ട പാത പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന് നടപടികള്‍ ആരംഭിക്കുവാനും മാനേജിംഗ് ഡയറക്ടര്‍ നിര്‍ദേശിച്ചു. രണ്ടാംഘട്ട യഥാര്‍ഥ്യമാകുമ്പോള്‍ കൂടുതല്‍ വരുമാനം കണ്ടെത്തുവാന്‍ കഴിയും.

kochimetro2-

മെട്രോയില്‍ നിലവില്‍ ഒഴിവുള്ള പ്രധാന തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം ശ്രീകാര്യം ഫ്‌ളൈ ഓവറുമായി ബന്ധപ്പെട്ട പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. കടമക്കുടി, പാലിയംതുരുത്ത് വാട്ടര്‍ മെട്രോ സ്‌റ്റേഷനുകള്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.
പ്രോജക്ട്‌സ്, ഫിനാന്‍സ്, എച്ച്ആര്‍, എസ്‌റ്റേറ്റ്, മാര്‍ക്കറ്റിംഗ്്, ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ വര്‍ക്ക്‌സ്, ഓപ്പറേഷന്‍സ് ആന്റ് മെയിന്റനന്‍സ്, സിഗ്നലിംഗ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ്, ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍(എഎഫ്‌സി), അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്, ഐ.ടി, പ്രൊമോഷന്‍, സസ്‌റ്റെയ്‌നബിലിറ്റി തുടങ്ങിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി.

കോര്‍പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍മാരായ ഡോ.എം.പി.രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്), വിവിധ ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാത. 11 സ്റ്റേഷനുകൾ

പാതയുടെ ആകെ നീളം 11 കിലോമീറ്ററാണ്. 11 സ്റ്റേഷനുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ജുലൈ 12 നാണ് ഇവിടെ വയഡക്ടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ 24 മണിക്കൂറും പണികൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 30-40 മീറ്റർ വരെ പാത പ്രതിദിനം പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്. 2028 പൈലുകളില്‍ 1877 എണ്ണവും പൂർത്തിയായിട്ടുണ്ട്. 470 തൂണുകളില്‍ 397 എണ്ണവും പൂര്‍ത്തിയാക്കി. 266 പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma