കൊച്ചിയിൽ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, അന്വേഷണം

കാെച്ചി: കാെച്ചിയിൽ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വി​ദ്യാന​ഗറിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് കുട്ടിയെ റോഡിലേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് രാവിലെ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

രാവിലെ ജോലിക്കെത്തിയ താെഴിലാളികൾ ഒരു കെട്ട് വഴിയിൽ കിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. സി സി ടി വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൊറിയർ കവറിൽ പൊതിഞ്ഞാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്.

baby death nn

ഫ്ലാറ്റിൽ നിന്ന് തുണിയിൽ പൊതിഞ്ഞാണ് കുഞ്ഞിനെ എറിയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണോ എറിഞ്ഞത് അതോ എറിഞ്ഞ് കൊന്നതാണോ എന്നത് വ്യക്തമല്ല. ഫ്ലാറ്റിൽ ​ഗർഭിണികൾ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്.

കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റിൽ താമസക്കാർ ആരുമില്ലെന്നാണ് അറിയുന്നത്. പുറത്തുനിന്ന് ആരെങ്കിലും വന്നാണോ ഇത് ചെയ്തത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

21 ഫ്ലാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞ് കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവർ പറയുന്നത്. ആരെങ്കിലും അവിടേക്ക് ഈ ദിവസങ്ങളിൽ വന്നിട്ടുണ്ടോ എന്നും ജോലിക്കാർ ആരെങ്കിവും അവിടെ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവിടെ ​ഗർഭിണികളാരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവർത്തക പോലീസിനോട് പറഞ്ഞു. ഫ്ലാറ്റിൽ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാരൻ മൊഴി നൽകിയത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+