Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന് വേണ്ടി യുദ്ധം; മലയാളിയായ സുബ്ഹാനിക്ക് ജീവപര്യന്തം തടവ് ശിക്ഷ, രാജ്യത്തെ ആദ്യ കേസ്

കൊച്ചി: ആഗോള ഭീകര സംഘടന ഐസിസിന് വേണ്ടി യുദ്ധം ചെയ്തുവെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ഐസിസിന് വേണ്ടി യുദ്ധം ചെയ്യാന്‍ വിദേശത്ത് പോയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഏക വ്യക്തി സുബ്ഹാനി മാത്രമാണ്. ഇത്തരം കേസില്‍ രാജ്യത്ത് ആദ്യത്തെ വിധിയാണ് വന്നിരിക്കുന്നത്. എന്‍ഐഎ എഎസ്പി ഷൗക്കത്തലിയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

S

തൊടുപുഴ സ്വദേശിയാണ് സുബ്ഹാനി. തിരുനല്‍വേലിയിലായിരുന്നു താമസം. 2015 ഫെബ്രുവരിയിലാണ് ഐസിസില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ വിദേശത്തേക്ക് പോയതെന്ന് എന്‍ഐഎ കണ്ടെത്തി. സെപ്തംബറില്‍ തിരിച്ചെത്തി. ശേഷം ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇറാഖിലും സിറിയയിലും ഐസിസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ സൗഹൃദരാജ്യങ്ങള്‍ക്കെതിരെ സുബ്ഹാനി യുദ്ധം ചെയ്തു... തുടങ്ങിയവയാണ് കുറ്റങ്ങള്‍. പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടുവെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

എന്നാല്‍ സുബ്ഹാനി ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. തീവ്രവാദി അല്ലെന്നും സമാധാനത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി പറഞ്ഞു. അക്രമത്തിന് ഒരിക്കലും സമാധാനം ഉറപ്പിക്കാനാകില്ലെന്നും ഇന്ത്യയ്‌ക്കെതിരേയോ മറ്റു രാജ്യങ്ങള്‍ക്കെതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി വാദിച്ചു.

സിറിയയിലും ഇറാഖിലും വച്ച് സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. തുര്‍ക്കി വഴി ഇറാഖിലെത്തി ഇറാഖ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തുവെന്നാണ് സുബ്ഹാനിക്കെതിരായ പ്രധാന കേസ്. ഇറാഖിലെ മൊസൂളിലാണ് ഇയാളെ വിന്യസ്യിച്ചതത്രെ. കണ്ണൂരിലെ കനകമലയില്‍ നടന്ന യോഗത്തിലും ഇയാള്‍ പങ്കാളിയായി എന്നാണ് അന്വേഷണ സംഘം പറയുന്നത്. കനകമല ഗൂഢാലോചയുമായി ബന്ധപ്പെട്ട് സുബ്ഹാനിയുടെ കേസ് പ്രത്യേകമായി വിചാരണ ചെയ്യുകയാണ്.

Recommended Video

cmsvideo
    പരിക്കേറ്റ തീവ്രവാദികളെ ചികിത്സിക്കാന്‍ പോയ ഡോക്ടര്‍ പിടിയില്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+