എറണാകുളം വാഴക്കാലയില്‍ കന്യാസ്‌ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയില്‍ കന്യാസ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി.വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ജസീന തോമസ്(45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോടെഴ്‌സ് ഓഫ് സെന്റ് തോമസ് കോണ്‍ഗ്രീറേഷന്‍ അംഗമാണ് സിസ്‌റ്റര്‍ ജസീന.

ഉച്ച മുതല്‍ മഠത്തില്‍ നിന്നും സിസ്റ്ററെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മഠം അധികൃതര്‍ പോലീസിന് പരാതി നല്‍കി. കന്യാസ്‌ത്രീക്ക് 2011 മുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പരാതിയിലുണ്ട്. ഇടുക്കി സ്വദേശിയാണ് ജസീന തോമസ്.












Click it and Unblock the Notifications