കൊച്ചി ഔട്ടർ റിംഗ് റോഡ്: ആശ്വാസ തീരുമാനം ഉടൻ..കുമ്പളത്തെ തർക്കം പരിഹരിച്ചു

കൊച്ചി ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിന്റെ ആദ്യ പടിയായ നിർണയക 3(എ) വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിച്ചേക്കും. പാതയുടെ തെക്കേ അറ്റത്ത് അരൂരിനടുത്തുള്ള കുമ്പളം പ്രദേശത്തെ അന്തിമ അലൈൻമൻ്റിലുണ്ടായിരുന്ന തർക്കം ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. അവാസന ഘട്ട അലൈൻമെൻ്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് വിജ്ഞാപനം വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

പ്രതിസന്ധി പരിഹരിച്ച് എത്രയും പെട്ടെന്ന് നടപടികളുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി വിഡി സതീശൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടണ്ടെന്ന് എംപി ബെന്നി ബെഹ്നനാനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതിനിടെ അങ്കമാലി-അരൂർ ഔട്ടർ റിംഗ് റോഡ് കുംബളം ടോൾ പ്ലാസയ്ക്ക് അടുത്ത് വെച്ച് ദേശീയപാത 66മായി ലയിപ്പിച്ചേക്കുമെന്നാണ് ദേശീയപാത അതോറിറ്റി വൃത്തങ്ങൾ നൽകുന്ന വിവരം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. . നേരത്തേ പദ്ധതി എലിവേറ്റഡ് ഹൈവേയുമായി നേരിട്ട് ലയിപ്പിച്ചേക്കും എന്നായിരുന്നു വാർത്തകൾ.

ko-7542179196

ഭരണപരമായ അനുമതികൾ വൈകുന്നതിലെ അസ്വസ്ഥതകൾക്കിടെയാണ് പുതിയ നീക്കം. ഭൂമി ഏറ്റെടുക്കലിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഓഗസ്റ്റിൽ തന്നെ പുറത്തിറക്കിയിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഔദ്യോഗികമായി നടത്തുന്നതിന് നിർണായകമായ 3(A) വിജ്ഞാപനം പുറത്തിറക്കിയിരുന്നില്ല. ഇതോടെ കടുത്ത ആശങ്കയിലായിരുന്നു ഭൂവുടമകളിൽ പലരും. നേരത്തേ അങ്കമാലി മുതൽ കുണ്ടന്നൂർ വരെ നിർദേശിക്കപ്പെട്ട 44 കിമി ആറ് വരി പാത ഭൂമി ഏറ്റെടുക്കൽ വൈകിയതോടെ റദ്ദാക്കപ്പെട്ടിരുന്നു. ഔട്ടർ റിംഗ് റോഡിനും സമാനമായ അവസ്ഥ വരുമോയെന്നതാണ് ഭൂവുടമകളുടെ ആശങ്ക.

അതേസമയം അന്തിമമാക്കിയ അലൈൻമെൻ്റ് ഉടൻ തന്നെ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാർക്ക്ഡ് സോണിന് സമീപത്തുള്ള താമസക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ വൈകുന്നത് പ്രദേശത്തുള്ളവരെ അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ നിർത്തുകയാണെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ കൺവീനർ വിസി ജയചന്ദ്രൻ പറഞ്ഞി. എപ്പോഴാണ് തങ്ങളുടെ ഭൂമിയും സ്ഥലവും സർവ്വേ നടത്തുകയോ ഏറ്റെടുക്കുകയോ ചെയ്യുക എന്നറിയാത്ത അനിശ്ചിതാവസ്ഥയിലാണ് പലരും കഴിയുന്നത്, അദ്ദേഹം പറഞ്ഞു.

3(എ) വിജ്ഞാപനം പുറപ്പെടുവിച്ചാൽ ഒരു വർഷത്തിനുള്ളിൽ തന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 3 (ഡി) വിജ്ഞാപനം കൂടി വരുന്നതോടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളിലും വ്യക്തത വരും. മഞ്ഞക്കല്ലുകൾ സ്ഥാപിക്കുന്നതും അലൈൻമെൻ്റ് മാർക്കിങ്ങുമെല്ലാം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് 2027 ഓടെ തന്നെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

അതിനിടെ അരൂർ-തുറവൂർ എലവേറ്റഡ് ഹൈവെ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് മാസത്തിനുള്ളിൽ പ്രധാന നിർമ്മാണങ്ങൾ പൂർത്തിയാക്കാനായേക്കും. ഡിസംബറോടെ ഹൈവേ തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരൂർ-കുമ്പളം ഭാഗത്തെ 98 ശതമാനം ടാറിംഗ് പണികളും പൂർത്തിയാക്കിയിട്ടുണ്ട്. അതുപോലെ തന്നെ എലവേറ്റഡ് ഭാഗത്തെ പകുതിയോളം ടാറിംഗ് പണികളും പൂർത്തീകരിച്ചു. അരൂർ ഭാഗത്തെ അപ്രോച്ച് റോഡ് പണികൾ 40 ശതമാനവും പൂർത്തിയാക്കിയിട്ടണ്ടെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+