കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം മേല്‍പാലം തിങ്കളാഴ്ച്ച പൊളിച്ച് തുടങ്ങും; ഗതാഗത നിയന്ത്രണമുണ്ടാവില്ല

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം മേല്‍പാലത്തിന്റെ പുനഃനിര്‍മ്മാണം ഉടന്‍ തുടങ്ങും. നിര്‍മ്മാണ തകരാറിനെ തുടര്‍ന്ന് അടച്ചിട്ട പാലം തിങ്കളാഴ്ച്ച പൊളിച്ച് തുടങ്ങാനാണ് തീരുമാനം. പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയും ഡിഎംആര്‍സിയുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഘട്ടം ഘട്ടമായി പാലം പൊളിക്കും. ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രവര്‍ത്തികള്‍.

palarivattom

ടാര്‍ ഇളക്കി മാറ്റുന്നതടക്കമുള്ള പ്രാഥമിക ജോലികളാകും തിങ്കളാഴ്ച്ച ആരംഭിക്കുന്നത്. എട്ട് മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുമെന്നാണ് ഡിംഎംആര്‍സി അറിയിച്ചിട്ടുള്ളത്. മെട്രോമാന്‍ ഇ ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

പാലത്തിന്റെ പിയറുകളും പിയര്‍ ക്യാപുകളും ഉള്‍പ്പെടുന്ന മേല്‍ഭാഗമാണ് പൊളിച്ചുനീക്കി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എട്ട് മാസം കൊണ്ട് പാലം പുര്‍ത്തിയാക്കുമെന്നാണ് ഡിഎംആര്‍സി അറിയിച്ചിരിക്കുന്നത്. പകലും രാത്രിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Recommended Video

cmsvideo
ആരും തൊടാന്‍ മടിക്കുന്ന പാലാരിവട്ടം പാലം അഴിമതി വീരന്‍ ടി.ഒ സൂരജ്

പാലത്തിന്റെ കോണ്‍ഗ്രീറ്റ് ഭാഗം പൊളിച്ചുമാറ്റുന്ന പണി ആരംഭിക്കുമ്പോള്‍ ഗതാഗതം നിയന്ത്രണമുണ്ടാവും അത്തരം സാഹചര്യത്തില്‍ പാലത്തിന്റെ ഒരു ഭാഗത്ത് ഗതാഗതം അനുവദിക്കുകയും ഒരു ഭാഗത്ത്് പ്രവൃത്തി നടത്താനുമാണ് സാധ്യത. ജില്ലാ ഭരണകൂടത്തിന്റേയും പൊലീസിന്റേയും സഹായത്തോടെയായിരിക്കും ഡിഎംആര്‍സി തീരുമാനം.

ജോസിന് ഉഗ്രന്‍ പണി കൊടുക്കാന്‍ ജോസഫ്; കടുത്തുരുത്തി പൂതി നടക്കില്ല, തിങ്കളാഴ്ച നോട്ടീസ് നല്‍കുംജോസിന് ഉഗ്രന്‍ പണി കൊടുക്കാന്‍ ജോസഫ്; കടുത്തുരുത്തി പൂതി നടക്കില്ല, തിങ്കളാഴ്ച നോട്ടീസ് നല്‍കും

വിവാദങ്ങള്‍ക്കിടെ ജീവനക്കാരെ പിണക്കേണ്ട; കുഴപ്പമാകുമെന്ന് സിപിഎം, ശമ്പളം പിടിക്കല്‍ ഒഴിവാക്കിയേക്കുംവിവാദങ്ങള്‍ക്കിടെ ജീവനക്കാരെ പിണക്കേണ്ട; കുഴപ്പമാകുമെന്ന് സിപിഎം, ശമ്പളം പിടിക്കല്‍ ഒഴിവാക്കിയേക്കും

ബിജെപിക്ക് പുതിയ ഭാരവാഹികള്‍: എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍, ടോം വടക്കന്‍ ദേശീയ വക്താവ്ബിജെപിക്ക് പുതിയ ഭാരവാഹികള്‍: എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍, ടോം വടക്കന്‍ ദേശീയ വക്താവ്

English summary
Kochi: Palarivattom flyover destruction to begins from Monday, later reconstruction will begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X