കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്; ഫേസ്ബുക്കിൽ മത സ്പർദ്ധ പരത്തുന്ന പരമാർശം, കൊച്ചിയിൽ 2 പേർ അറസ്റ്റിൽ!

Google Oneindia Malayalam News

കൊച്ചി: ചരിത്ര പരമായ അയോധ്യ വിധിക്ക് പിന്നാലെ മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ്. വർഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേർക്കെതിരെയാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...

കേരള പോലീസിന്റെ സൈബർ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

Facebook

Recommended Video

cmsvideo
സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍ | Oneindia Malayalam

അയോധ്യ വിധിയുമായി ബന്ധപ്പെട്ട് മലയാളി സമൂഹമാധ്യമ കൂട്ടായ്മയ്‌ക്കെതിരെയും പോലീസി കേസെടുത്തിട്ടുണ്ട്. റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പിനെതിരെ കൊച്ചി സിറ്റി പോലീസാണ് കേസെടുത്തിരിക്കുന്നത്. അയോധ്യ വിധിയുടെ പേരില്‍ ഗ്രൂപ്പില്‍ വന്ന പോസ്റ്റുകളാണ് കേസെടുക്കാൻ കാരണം. നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാല്‍ ഗ്രൂപ്പിനെതിരേ കേസെടുത്തതായി കൊച്ചി സെന്‍ട്രല്‍ പോലീസ് സ്ഥിരീകരിച്ചു. നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

English summary
Kochi police registered case against 2 persons for communal facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X