Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ കേസെടുത്തേക്കില്ല; കാസിം ഇരിക്കൂര്‍ മാധ്യമങ്ങളെ കാണും

കൊച്ചി: മാനദണ്ഡങ്ങള്‍ ലംഘിച്ച് ഐഎന്‍എല്‍ യോഗം ചേരുകയും പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്ത സംഭവത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ കേസെടുക്കില്ലെന്ന് സൂചന. ഐഎന്‍എല്‍ സംഘടനാ നേതൃത്വത്തിനെതിരെ മാത്രം കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. യോഗത്തിന് വേദിയായ ഹോട്ടല്‍ മാനേജ്‌മെന്റിനെതരെയും കേസെടുക്കും. മന്ത്രിക്കെതിരെ കേസെടുക്കുന്ന കാര്യം ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്നാണ് പോലീസ് പറയുന്നത്.

സംഘര്‍ഷത്തിനിടെ വളരെ കഷ്ടപ്പെട്ടാണ് മന്ത്രിയെ പോലീസ് പുറത്തെത്തിച്ചതും കാറില്‍ കയറ്റി വിട്ടതും. പാര്‍ട്ടിയില്‍ ആഴ്ചകളായി തുടരുന്ന വിഭാഗീയതയാണ് ഇന്ന് പരസ്യമായ സംഘര്‍ഷത്തിലെത്തിച്ചത്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ദിവസം യോഗം നടത്തുന്നത് ഐഎന്‍എല്ലിലെ ചില നേതാക്കള്‍ തന്നെ ചോദ്യം ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് മന്ത്രി യോഗത്തിനെത്തിയതും.

a

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആണ് പ്രശ്‌നങ്ങളുണ്ടാക്കിയത് എന്നാണ് സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ വഹാബും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പറയുന്നത്. കാസിം ഇരിക്കൂര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതാണ് പ്രശ്‌നമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് കാസിം ഇരിക്കൂറിനെതിരെ നടപടിയെടുക്കാനാണ് വഹാബ് പക്ഷത്തിന്റെ തീരുമാനം. 100ലധികം അംഗങ്ങളുള്ള പരമോന്നത ബോഡിയാണ് സംസ്ഥാന കൗണ്‍സില്‍. അതുകൊണ്ടുതന്നെ കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗം ചേരാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. ഒരാഴ്ച്ചയ്ക്കകം കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്നാണ് വഹാബ് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, കാസിം ഇരിക്കൂര്‍ പക്ഷം ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. വിവാദത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് ലക്ഷ്യം. സിപിഎം നേതൃത്വം വിഷയത്തില്‍ ഇടപെടുമെന്ന് സൂചനയുണ്ട്. ഇരുവിഭാഗം നേതാക്കളെയും തിരുവനന്തപുരത്തേക്ക് വിളിച്ചേക്കും. ഐഎന്‍എല്‍ പിളര്‍ന്നാല്‍ മന്ത്രി പദവി തിരിച്ചെടുക്കാനുള്ള സാധ്യതയുമുണ്ട്. പരസ്യമായി ഏറ്റുമുട്ടിയത് സിപിഎം നേരത്തെ ഐഎന്‍എല്‍ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശത്തിന് വിരുദ്ധമായാണ്. ഒരു സീറ്റില്‍ മാത്രം ജയിച്ച ഐഎന്‍എല്ലിന് മന്ത്രിപദവി നല്‍കിയത് ഇടതുപക്ഷത്തിന് തീരാ തലവേദനയാകുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+