കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി കൂട്ടബലാത്സംഗം: കോടതിയിൽ നാടകീയ രംഗം, ഡിംപിളിന് വേണ്ടി ആളൂരടക്കം രണ്ട് പേർ

Google Oneindia Malayalam News

കൊച്ചി: കാറില്‍ വെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസിലെ നാലാം പ്രതിയായ ഡിംപിള്‍ ലാംമ്പ എന്ന ഡോളിക്ക് വേണ്ടി രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. അഡ്വക്കേറ്റ് ബിഎ ആളൂരും അഡ്വക്കേറ്റ് അഫ്‌സലുമാണ് ഒരേ പ്രതിക്ക് വേണ്ടി ഹാജരായത്. ഇതോടെ കോടതി നടപടികളും ആശയക്കുഴപ്പത്തിലായി.

എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. വാദം തുടങ്ങവേ രണ്ട് അഭിഭാഷകര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. അഫ്‌സലിനോട് കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആളൂര്‍ ആവശ്യപ്പെട്ടു. പിന്നാലെ മജിസ്‌ട്രേറ്റ് തര്‍ക്കത്തില്‍ ഇടപെട്ടു. ബഹളം വെയ്ക്കാന്‍ ഇത് ചന്തയല്ലെന്ന് കോടതി ഇരുവരേയും താക്കീതും ചെയ്തു. ആരെയാണ് വക്കാലത്ത് ഏല്‍പ്പിച്ചത് എന്ന് ഡിമ്പിളിനോട് കോടതി അന്വേഷിച്ചു. തന്റെ വക്കീല്‍ അഫ്‌സലാണെന്ന് പ്രതി വ്യക്തമാക്കിയതോടെ ആളൂര്‍ കോടതി വിട്ട് പോവുകയായിരുന്നു.

കൃപാസനം എന്റെ വിശ്വാസം; അതിനെയാണ് ട്രോളുന്നത്, പൈസ വാങ്ങിയെന്ന ആരോപണത്തിനും ധന്യയുടെ മറുപടികൃപാസനം എന്റെ വിശ്വാസം; അതിനെയാണ് ട്രോളുന്നത്, പൈസ വാങ്ങിയെന്ന ആരോപണത്തിനും ധന്യയുടെ മറുപടി

Aloor

കേസിലെ നാല് പ്രതികളേയും കോടതി ഇന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിംപിള്‍ ലാമ്പ രാജസ്ഥാന്‍ സ്വദേശിനിയായ മോഡലാണ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, ടിആര്‍ സുദീപ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. 19 വയസ്സുളള മോഡലാണ് കൊച്ചിയില്‍ വെച്ച് കഴിഞ്ഞ ദിവസം ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. ഇവര്‍ കാസര്‍കോഡ് സ്വദേശിനിയാണ്. ഓടുന്ന കാറില്‍ വെച്ചായിരുന്നു മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്.

ഇനി സംവിധായകന്‍ റോബിന്‍, നിർമ്മാണവും; നായകനും നടിയും ഫിക്സ്, കൂടെ ഒരു 800 കി.മീ ഓട്ടവുംഇനി സംവിധായകന്‍ റോബിന്‍, നിർമ്മാണവും; നായകനും നടിയും ഫിക്സ്, കൂടെ ഒരു 800 കി.മീ ഓട്ടവും

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തായ ഡിംപിളിനും മറ്റ് മൂന്ന് പേര്‍ക്കുമൊപ്പം ബാറില്‍ പോയ യുവതി അവിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ കാറില്‍ കയറ്റി. ഈ സമയം ഡിപിള്‍ വാഹനത്തില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് വാഹനം ഓടിക്കൊണ്ടിരിക്കെ നഗരത്തിന്റെ പല ഭാഗങ്ങളില്‍ വെച്ചായി യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിറ്റേ ദിവസം യുവതി ഇക്കാര്യം മറ്റൊരു സുഹൃത്തിനോട് പറയുന്നതോടെയാണ് സംഭവം പോലീസിലേക്ക് എത്തുന്നത്. ഡിംപിള്‍ പീഡനത്തിന് സഹായം ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

English summary
Kochi Rape Case: Two lawyers appeared for accused Dimple in court including BA Aloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X