കോക്കാച്ചിയുടെ കൂട്ടാളികള്‍ പിടിയില്‍... അപ്പോള്‍ സിനിമാക്കാരോ...?
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ കോക്കാച്ചി മിഥുന്റെ കൂട്ടാളികള്‍ കോയമ്പത്തൂരില്‍ പിടിയില്‍. അഞ്ച് പേരെയാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. എന്നാല്‍ കോക്കാച്ചിയുടെ സിനിമാ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കോഴിക്കോട് സ്വദേശികളാണ് പോലീസിന്റെ പിടിയില്‍ ആയത്. ഇവര്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവരില്‍ നിന്ന് 150 ഗ്രാം ഹാഷിഷും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഹഷീം, ആശിഷ്, ജലീല്‍, ജന്നത്ത്, ഫവാസ്... ഇവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സുഹൃത്തുക്കള്‍
പോലീസ് ആദ്യം അറസ്റ്റ് ചെയ്ത കോക്കാച്ചി എന്ന മിഥുന് സി വിലാസിന്റെ സുഹൃത്തുക്കളാണ് ഇപ്പോള്‍ അറസ്റ്റിലായ അഞ്ച് പേരും.

മരുന്നെത്തിച്ചത്
ലഹരിപ്പാര്‍ട്ടിയ്ക്ക് ആവശ്യമായ മയക്കുമരുന്ന് മിഥുനിന് എത്തിച്ചു നല്‍കിയത് കോഴിക്കോട് നിന്നുള്ളവരാണെന്ന് പോലീസിന് നേരത്തേ വിവരം കിട്ടിയിരുന്നു. എന്നാല്‍ അന്ന് പിടികൂടാന്‍ കഴിഞ്ഞില്ല.

ഇവര്‍ തന്നെ അവര്‍?
ഇപ്പോള്‍ പിടിയിലായ അഞ്ച് പേരാണ് ലഹരിപ്പാര്‍ട്ടിയ്ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയതെന്നാണ് പോലീസ് കരുതുന്നത്.

പറഞ്ഞത് കോക്കാച്ചി തന്നെ
മിഥുന് സി വിലാസ തന്നെയാണ് കോഴിക്കോട്ടെ സുഹൃത്തുകകളെ സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്. ആദ്യ കോഴിക്കോടെത്തിയ അന്വേഷണ സംഘം അവിടെ നിന്നാണ് കോയമ്പത്തൂരിലേയ്ക്ക് തിരിച്ചത്.

സിനിമാക്കാര് എവിടെ?
കോക്കാച്ചി അറസ്റ്റിലായതിന് പിറകേ കേരളത്തിലെ പുതുതലമുറ സിനിമാ പ്രവര്‍ത്തകരുടെ പേരുകളും ഉയര്‍ന്ന് കേട്ടിരുന്നു.

ലാപ്ടോപ്പില്‍ കണ്ടത്
കോക്കാച്ചിയുടെ ലാപ്ടോപ്പില്‍ ഒരു യുവനടിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവ സംവിധായകന് ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ഉണ്ടത്രെ.

ലാപ്ടോപ്പ് എവിടെ ?
മിഥുന്റെ ഫ്ലാറ്റിലും വീട്ടിലും നടത്തിയ റെയ്ഡിലാണ് ലാപ് ടോപ് കണ്ടെത്തിയത്. ന്നൊല്‍ ഇത് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

നിര്‍മാതാവ്
വിവാദ സിനിമ നിര്‍മാതാവും കോക്കാച്ചിയും തമ്മിലുള്ള ബന്ധം പോലീസിന് വ്യക്തമാണെങ്കിലും അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

മയക്കുമരുന്ന് ശൃംഖല
കൊച്ചിയില്‍ കോക്കാച്ചിയുടെ നേതൃത്തില്‍ വലിയ മയക്കുമരുന്ന് ശൃംഖല തന്നെ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications