ലഹരിപ്പാര്‍ട്ടി: ഇത്തവണയും 'ഇരകള്‍' ആഷിക്കും റീമയുമോ?
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ മിഥുന് എന്ന കോക്കാച്ചിയിടെ മൊഴിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ മുഴുവന്‍. സിനിമാ മേഖലയില്‍ നിന്ന് ആരൊക്കെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്, ആര്‍ക്കൊക്കെ ബന്ധമുണ്ട്, എന്തൊക്കെ സംഭവിച്ചു... ചോദ്യങ്ങള്‍ പലതാണ്.
കൊച്ചി കൊക്കെയ്ന്‍ കേസില്‍ ഇത്തരത്തില്‍ മലയാളത്തിലെ പല ന്യൂജനറേഷന് താരങ്ങളേയും മാധ്യമങ്ങള്‍ പേര് പറയാതെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ ആഷിക് അബുവും റീമ കല്ലിങ്കലും പരസ്യമായി പ്രതികരിയ്ക്കുക തന്നെ ചെയ്തു.
12 പ്രമുഖരുടെ പേരുകള്‍ മിഥുന് പോലീസിന് നല്കിയ മൊഴിയില്‍ ഉണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലരെ പറ്റിയും തിരിച്ചറിയാന്‍ പാകത്തില്‍ സൂചനകളും നല്കുന്നുുണ്ട്. ഇനി ആഷിക്കും റീമയും വീണ്ടും പരസ്യമായി രംഗത്ത് വരേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം...

12 പേരുകള്‍
ലഹരിപ്പാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍ മിഥുന് എന്ന കോക്കാച്ചി നല്കിയ മൊഴിയില്‍ 12 പ്രമുഖരുടെ പേരുകള്‍ ഉണ്ടെന്നാണ് വിവധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംവിധായക-താര ദമ്പതിമാര്‍
സംവിധായക-താര ദമ്പതിമാര്‍ക്കും ഒരു യുവ നടനും എതിരെ പോലീസിന് മൊഴി ലഭിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. സംവിധായക-താര ദമ്പതിമാര്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം മിക്കവര്‍ക്കും അറിയാം.

പേര് പറയാന്‍ മടി
കാെക്കെയ്ന് കേസില്‍ തങ്ങളുടെ പേര് വലിച്ചിഴച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചതിനാലാവാം ഇത്തവണയും അവരുടെ പേരുകള്‍ പറയാന്‍ പലരും മടിയ്ക്കുന്നത്.

പ്രുമഖ നിര്‍മാതാവ്
ന്യൂജനറേഷന് സിനിമ നിര്‍മിയ്ക്കുന്ന പ്രമുഖ നിര്‍മാതാവിനെതിരേയും കോക്കാച്ചി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നടനായത്
ആരോപണ വിധേയനായ നിര്‍മാതാവിന്റെ രണ്ട് സിനിമകളിലാണ് കോക്കാച്ചി അഭിനയിച്ചിട്ടുള്ളതെന്നാണ് മറ്റൊരു പ്രമുഖ പത്രത്തിന്റെ വാര്‍ത്തയില്‍ പറയുന്ന മറ്റൊരു കാര്യം.

നിര്‍മാതാവും സംവിധായകനും
കൊക്കെയ്ന്‍ കേസില്‍ ആരോപണ വിധേയനായ സംവിധായകന് നിര്‍മാണ പങ്കാളിയായ ചിത്രമായിരുന്നു കോക്കാച്ചി അഭിനയച്ചവയില്‍ ഒന്നെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

കൊക്കെയ്ന്‍ കേസില്‍
കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായപ്പോഴും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പലതും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒന്നിന് പോലും തെളിവുണ്ടായിരുന്നില്ല.

നിരീക്ഷണത്തില്‍
ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ എന്ന രീതിയില്‍ പോലീസ് നിരീക്ഷിയ്ക്കുന്ന സിനിമാതാരങ്ങളൊക്കെ തന്നെ കോക്കാച്ചിയുടെ സൗഹൃദവലയത്തില്‍ ഉണ്ടെന്നാണ് വേറെ ചില കണ്ടെത്തലുകള്‍.

ഡ്രൈവറോ
വിവാദ സിനിമാ സംവിധായകന്റെ ഡ്രൈവറായിരുന്നു മിഥുന് എന്ന കോക്കാച്ചി എന്നും വാര്‍ത്തകളുണ്ട്. അതേ സമയം മിഥുന് കേരളത്തിന് പുറത്തും അറിയപ്പെടുന്ന ഡിജെ ആയിരുന്നു എന്നും വാര്‍ത്തകളുണ്ട്.

പുകമറയ്ക്കൊടുവില്
മൊഴികളുടേയും വാര്‍ത്തകളുടേയും പുകമറയക്കൊടുവില് സത്യം പുറത്ത് വരുമോ... ഇപ്പോള്‍ ആരോപണവിധേയരായവര്‍ അന്ന് പ്രതികളാകുമോ... ? അതോ ഈ കേസും ഒന്നും ആകാതെ അവസാനിയ്ക്കുമോ?
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications