രാജ്യത്തെ ഏറ്റവും മികച്ച പാസ്‌പോർട്ട് ഓഫീസിനുള്ള പുരസ്ക്കാരം കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസിന്
കൊച്ചി: 2020-21 വർഷത്തെ രാജ്യത്തെ മികച്ച പാസ്‌പോർട്ട് ഓഫീസിനുള്ള പുരസ്ക്കാരം കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസിന് ലഭിച്ചു. ജലന്ധർ മേഖലാ പാസ്‌പോർട്ട് ഓഫീസ് രണ്ടാമതും, തിരുവനന്തപുരം മേഖലാ പാസ്‌പോർട്ട് ഓഫീസ് മൂന്നാമതുമെത്തി. 2014 ൽ വിദേശകാര്യ മന്ത്രാലയം മികച്ച പാസ്‌പോർട്ട് ഓഫീസുകൾക്ക് പാസ്പോർട്ട് സേവാ പുരസ്ക്കാരം ഏർപ്പെടുത്തിയ ശേഷം ഏഴാം തവണയാണ് കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസ് ഈ പുരസ്ക്കാരം കരസ്ഥമാക്കുന്നത്. മേഖലാ പാസ്പോർട്ട് ഓഫീസർ ശ്രീ ഭാനുലാലി അറിയിച്ചതാണ് ഇക്കാര്യം.
കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസ് 10 ൽ 9.88 സ്കോർ നേടിയപ്പോൾ, ജലന്ധർ മേഖലാ പാസ്‌പോർട്ട് ഓഫീസ് 9.85 സ്കോർ നേടി തൊട്ടു പിന്നിലും, തിരുവനന്തപുരം മേഖലാ പാസ്‌പോർട്ട് ഓഫീസ് 9.63 സ്കോർ നേടി മൂന്നാമതുമെത്തി. അപ്പോയിന്റ്മെന്റ് ലഭ്യത, പാസ്‌പോർട്ടിനുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് എടുക്കുന്ന സമയം, പരാതി പരിഹാരം, പാസ്‌പോർട്ടുകൾ നൽകുന്നതിലെ വേഗത, ജീവനക്കാരുടെ കാര്യക്ഷമത, പ്രോസസ്സ് ചെയ്യാൻ ബാക്കിയുള്ള അപേക്ഷകൾ, പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നുള്ള ഫയലുകളുടെ വർദ്ധന എന്നിവ ഉൾപ്പെടെ 15 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രകടനം വിലയിരുത്തിയത്. പോലീസ് വകുപ്പിന്റെ വേഗത്തിലുള്ള പരിശോധനയും തപാൽ വകുപ്പ് വേഗത്തിൽ എത്തിച്ചു നൽകിയതും കൊച്ചിയിലെ മേഖലാ പാസ്‌പോർട്ട് ഓഫീസിന്റെ കാര്യക്ഷമത ഉയരാൻ കാരണമായി.

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ
2021-21 വർഷത്തിൽ പ്രതിദിനം 141 ഉം, 139 ഉം അപേക്ഷകൾ വീതം പരിശോധിച്ച കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസിലെ രണ്ട് ജീവനക്കാർ വ്യക്തിഗത മികവിന് വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് വേണ്ടിയുള്ള മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനത്തെത്തി. മുഴുവൻ ജീവനക്കാരുടെയും കഠിനാധ്വാനം കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസിനെ പുരസ്ക്കാരത്തിനർഹമാക്കുന്നതിൽ പ്രധാന ഘടകമായി മാറി.
കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications