'എന്നെ കൊന്നേക്കൂ എന്ന് രേഷ്മ'; പിന്നാലെ കഴുത്തില്‍ കത്തിയിറക്കി, കൊച്ചിയിലേത് ക്രൂര കൊലപാതകം
കൊച്ചി: ചങ്ങനാശരി സ്വദേശിയായ യുവതിയെ കൊച്ചിയില്‍ ഓയോ ഹോട്ടല്‍ മുറിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍. യുവതിയെ ക്രൂരമായ മാനസിക-ശാരീരിക പീഡനത്തിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തുന്നതിന് മുമ്പ് രേഷ്മയെ കുറ്റ വിചാരണ നടത്തുന്ന ദൃശ്യങ്ങള്‍ പ്രതി നൗഷിദ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഇവ പൊലീസ് കണ്ടെടുത്തു.
തന്നെ അപായപ്പെടുത്താന്‍ രേഷ്മ ദുര്‍മന്ത്രവാദം നടത്തിയെന്നും പ്രതി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് രേഷ്മയെ ബാലുശേരി സ്വദേശിയായ നൗഷിദ് കൊലപ്പെടുത്തുന്നത്. രേഷ്മയെ കുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സമീപത്തെ വീട്ടു പരിസരത്ത് നിന്നാണ് ആയുധം കണ്ടെത്തിയത്. നൗഷിന്റെ ഫോണില്‍ നിന്നും കണ്ടെടുത്ത ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി രേഷ്മയോട് കാണിച്ച ക്രൂരതയെ കുറിച്ച് പൊലീസ് അറിയുന്നത്.

മുറിയില്‍ വച്ച് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തിരുന്നു. 'വഴക്കിനിടെയില്‍ എന്നെ കൊന്നേക്കൂ' എന്ന് രേഷ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കത്തിയെടുത്ത് രേഷ്മയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. തുടര്‍ച്ചയായി കുത്തിയതിനാല്‍ രേഷ്മയുടെ കഴുത്തില്‍ കൂടുതല്‍ മുറിവുകളുണ്ട്. പൊലീസ് എത്തിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു രേഷ്മ.
പ്രതി നൗഷിദിനെ ഇവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് മുമ്പും കൊലപാതക കേസില്‍ ഉള്‍പ്പെട്ട പ്രതിയാണ് നൗഷിദ്. യുവതിയുടെ കരച്ചില്‍ കേട്ട മറ്റ് മുറിയിലുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും യുവതി കൊല്ലപ്പെട്ടിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് നൗഷിദ് രേഷ്മയെ പരിചയപ്പെടുന്നത്. ഇവര്‍ തമ്മില്‍ മൂന്ന് വര്‍ഷത്തെ പരിചയമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications