കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോ-റോ സര്‍വീസ്; അനിശ്ചിതത്വം അവസാനിക്കുന്നില്ല; കിന്‍കോയ്ക്കെതിരെ ആരോപണം

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി - വൈപ്പിന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തേണ്ട റോള്‍ ഓണ്‍ റോള്‍ ഒഫ് വെസല്‍ സര്‍വ്വീസ് അനിശ്ചിതത്വത്തിലായതിന് പിന്നില്‍ കിന്‍കോയുടെ അനാസ്ഥയാണെന്നാക്ഷേപം. കരാര്‍ ഏറ്റെടുത്ത കിന്‍കോ പ്രതിക്കുട്ടിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. റോ റോ വെസല്‍ ഓടിക്കാന്‍ പരിശീലനം ലഭിച്ച ഡ്രൈവറില്ലെന്ന് കിന്‍കോ അറിയിച്ചത് പുതിയ പ്രതിസന്ധിക്കും വിവാദത്തിനുമിടയാക്കിയിരിക്കയാണ്. ജില്ലാ കലക്റ്റര്‍ക്ക് കിന്‍ കോ നല്‍കിയ മറുപടിയിലാണത്രേ ഡ്രൈവറിന്റെ അഭാവം അറിയിച്ചത്. ഈ സാഹചര്യത്തില്‍ എന്തടിസ്ഥാനത്തിലാണ് കൊച്ചി നഗരസഭ കിന്‍കോയുമായി കരാര്‍ ഒപ്പിട്ടതെന്ന ചോദ്യവും ഉയരുന്നു.

കരാര്‍ വ്യവസ്ഥകളെന്ത്, സാങ്കേതിക സ്വഭാവം തുടങ്ങിയവയിലെ വീഴ്ചകളാണ് പുതിയ വിവാദം സൃഷ്ടിക്കുന്നത്. റോ- റോ സര്‍വ്വീസിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞതായ റിപ്പോര്‍ട്ടും രേഖകളുടെ ആധികാരികതയും വീണ്ടും പരിശോധനക്ക് വിധേയമാക്കിയേക്കും. കരാര്‍ ഒപ്പിട്ട സ്ഥിതിക്ക് കിന്‍ കോയെ ഒഴിവാക്കാന്‍ ഓട്ടേറെ നിയമപ്രശ്‌നങ്ങളുമുണ്ട്. പുതിയ ഡ്രൈവര്‍ക്ക് പരിശീലനം നല്‍കി റോ റോ യാത്രാ സജ്ജമാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ro-ro

അങ്ങനെ വന്നാല്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റോ റോ സര്‍വ്വീസ് ഇനിയും നീണ്ടേക്കും. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന റോ റോ സര്‍വീസിനായി കൊച്ചി കപ്പല്‍ശാല നിര്‍മിച്ച വെസല്‍ അത്യാധുനിക സാങ്കേതിക സംവിധാനത്തിലുള്ളതാണ്. സാധാരണ സ്റ്റീയറിങ് നിയന്ത്രണമല്ല ഇതിന് പകരം ചെറു മോസുകളാണ് ഇതിനായുള്ളത്. അതിസൂക്ഷ്മമായി മാത്രം കൈകാര്യം ചെയ്യേണ്ടതാണ് പുതിയ വിദ്യ. വീഴ്ചയുണ്ടായാല്‍ വെസല്‍ 360 ഡിഗ്രി വരെ തിരിയുമെന്നത് സാങ്കേതിക നിയന്ത്രണ സംവിധാനത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നു.

English summary
kochi ro ro service; kinko is responsible for the situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X