സിനഗോഗിന് മുമ്പില്‍ തീയിട്ട സംഭവം; പ്രതിയിലേക്ക് പോലീസ് എത്തിയത് ഇങ്ങനെ, പണം ലഭിച്ചതിന് തെളിവ്

എറണാകുളം മാര്‍ക്കറ്റിലെ കടവുംഭാഗത്തിന് അടുത്ത ജൂതപ്പള്ളിക്ക് മുമ്പില്‍ തീയിട്ട സംഭവത്തില്‍ പ്രതിയിലേക്ക് പോലീസ് എത്തിയത് അതിവേഗം. പുത്തന്‍കുരിശ് വാദ്യംപടി കുന്നത്തുകാവലംകുഴി എബി ബി പോള്‍ എന്ന 32കാരനാണ് കേസില്‍ അറസ്റ്റിലായത്. കോടതി റിമാന്റ് ചെയ്ത പ്രതിയെ പോലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ഇയാളുടെ ഫോണില്‍ കണ്ടെത്തിയ ദുരൂഹമായ ചാറ്റ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പോലീസിന് അറിയേണ്ടതുണ്ട്.

സിനഗോഗിന് സമീപത്തെ ഫ്‌ളക്‌സുകളും ബാനറുകളും വലിച്ചുകീറിയിട്ട് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു പ്രതി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് ഈ സംഭവം. കുറേകാലമായി ജൂതപ്പള്ളിക്ക് പോലീസ് സംരക്ഷണമുണ്ട്. ഇവിടെ പോലീസ് നിരീക്ഷണവും ശക്തമാണ്. പള്ളിക്ക് അകത്ത് പോലീസ് കാവലുണ്ട്. എന്നിട്ടും ഈ സംഭവം ഉണ്ടായത് വീഴ്ചയാണ് എന്ന് പോലീസ് മനസിലാക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനെ സസ്‌പെന്റ് ചെയ്തു എന്ന് കൊച്ചി ഡിസിപി അരുണ്‍ കെ പവിത്രന്‍ അറിയിച്ചു.

Kochi Synagogue Arson-

കാറിലാണ് എബിന്‍ പോള്‍ സിനഗോഗിന് അടുത്തെത്തിയത്. വാഹനം അല്‍പ്പം മാറ്റിയിട്ട ശേഷം കാനുമായി എത്തി ബാനറുകളും മറ്റും കീറി കൂട്ടിയിട്ടു. പെട്രോള്‍ ഒഴിച്ച ശേഷം അല്‍പ്പം മാറി നിന്ന് തീ കത്തിച്ച് എറിയുകയായിരുന്നു. ഇതിന്റെ വീഡിയോ എബിന്‍ മൊബൈലില്‍ പകര്‍ത്തുന്നതും സിസിടിവില്‍ പോലീസ് കണ്ടു. തീ പടര്‍ന്ന ഉടനെ പ്രതി കാറില്‍ കയറി പോയി. മൂവാറ്റുപുഴയില്‍ യൂസ്ഡ് കാര്‍ ഷോറൂമിന് മുമ്പില്‍ സമാനമായ രീതിയില്‍ മുമ്പ് തീവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലെ സൂചനകളാണ് എബിനിലേക്ക് എത്താന്‍ സഹായിച്ചത് എന്ന് ഡിസിപി പറഞ്ഞു.

പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയ വേളയില്‍ ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. സംഭവത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചു. ടെലഗ്രാമില്‍ ചില സംശകരമായ ഗ്രൂപ്പുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മറ്റൊരാളുമായി പ്രതി ഈ വിഷയം ചാറ്റ് ചെയ്തിട്ടുണ്ട്. അതാരാണ് എന്ന് കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

നാളെ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. പ്രതിക്ക് മറ്റൊരാളില്‍ നിന്ന് പണം ലഭിച്ചിട്ടുണ്ട്. പണം അയച്ചത് ആരാണ് എന്നാണ് അന്വേഷിക്കുന്നത്. ഡെന്മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായിട്ടാണ് ചാറ്റ് ചെയ്തത് എന്ന് എബിന്‍ മൊഴി നല്‍കിയിട്ടുണ്ട്. അവര്‍ക്കും പ്രതിക്കും തമ്മിലുള്ള ബന്ധം അറിയേണ്ടതുണ്ട്. മറ്റെന്തെങ്കിലും ഉദ്ദേശം പ്രതിക്ക് ഉണ്ടായിരുന്നോ എന്നും അറിയണം. ജൂതപ്പള്ളിക്ക് മുമ്പിലാണ് സംഭവം എന്നതിനാല്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രതിയെ ചോദ്യം ചെയ്തു.

എബിന്‍ നിലവില്‍ മറ്റു ജോലി ചെയ്യുന്നത് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ലെന്ന് ഡിസിപി പറഞ്ഞു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതില്‍ നിന്നെല്ലാം വിവരങ്ങള്‍ ലഭിക്കുന്നതോടെ സംഭവത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma