കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് കൂടുതല്‍ വിമാനങ്ങള്‍: നിരക്ക് കുറയും, 5000 രൂപ മതിയാകും
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും
ലക്ഷദ്വീപ് ദ്വീപിലേക്കും ഗൾഫ് രാഷ്ട്രങ്ങളിലേക്കും കൂടുതല്‍ വിമാന സർവ്വീസുകള്‍ ആരംഭിക്കുന്നു. തിരക്കേറിയ റൂട്ടുകളിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) ഫ്ലൈറ്റ് ഓപ്പറേറ്റർമാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.
ഗൾഫ് നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും ലക്ഷദ്വീപിലെ അഗതിയിലേക്കുള്ള വിമാന സർവീസുകൾ ഇരട്ടിയാക്കുമെന്നുമാണ് സിയാല്‍ അധികൃതരെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ഈയിടെയായി, ലക്ഷദ്വീപ് ദ്വീപിന് വലിയ ടൂറിസം ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഇതോടെ യാത്രാക്കാരുടെ എണ്ണവും വർധിച്ചു.

നിലവില്‍ കൊച്ചി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് ദ്വീപുകളിലേക്ക് വാണിജ്യ വിമാന സർവീസുകൾ ഉള്ളത്. അലയൻസ് എയർ ആഴ്ചയിൽ ഏഴ് സർവ്വീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണം ഉയർന്നത് പരിഗണിച്ച് കമ്പനി ഉടന്‍ തന്നെ രണ്ട് വിമാനങ്ങള്‍ കൂടി ലക്ഷദ്വീപ് സർവ്വീസിനായി ഏർപ്പെടുത്തും. 5500 രൂപയുണ്ടെങ്കില്‍ കൊച്ചിയില്‍ നിന്നും അഗട്ടിയിലേക്ക് വിമാനത്തില്‍ യാത്രചെയ്യാം.
അലയൻസ് എയറിന് പുറമെ ഈ വർഷം ഏപ്രിൽ മുതൽ റൂട്ടിൽ സർവീസ് നടത്താൻ ഇൻഡിഗോയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായേക്കുമെന്നും പ്രതീക്ഷയുണ്ട്. വിവിധ ഓഫറുകളിലൂടെ നിലവില്‍ തന്നെ 5500 നേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആളുകള്‍ക്ക് ടിക്കറ്റ് എടുക്കാന്‍ സാധിക്കുന്നുണ്ട്.
"ഓരോ ആഴ്ചയിലും 97 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്നത്. ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസും ആകാശ് എയറും ഈ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകൾ കൂടി നടത്തും," സിയാൽ കമ്മ്യൂണിക്കേഷൻ അറിയിച്ചു. ഇതോടെ ഒരു ആഴ്ചയിൽ ശരാശരി 16 വിമാനങ്ങൾ ബംഗളൂരുവിലേക്ക് ഉണ്ടാകും. സർവീസുകളുടെ എണ്ണം വർധിക്കുന്നത് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഹൈദരാബാദിലേക്ക് ആഴ്ചയിൽ 54 സർവീസുകളും ഡൽഹിയിലേക്ക് 77 സർവീസുകളും മുംബൈയിലേക്ക് 80 സർവീസുകളും കൊച്ചിയില്‍ നിന്നും നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്‌സ്പ്രസ് ഹൈദരാബാദിലേക്കും എയർ ഇന്ത്യ മുംബൈയിലേക്കും ഡൽഹിയിലേക്കും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. അലയൻസ് എയർ ഉടൻ തന്നെ കണ്ണൂർ, തിരുപ്പതി, മൈസൂർ എന്നിവിടങ്ങളിലേക്ക് റീജിയണൽ സർവീസ് ആരംഭിക്കുമെന്നും സിയാല്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് 114 വിമാന സർവീസുകളാണ് നിലവില്‍ കൊച്ചിയില്‍ നിന്നുള്ളത്. ഇത്തിഹാദും എയർ അറേബ്യയും ഉടൻ തന്നെ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാർച്ചോടെ സിയാലിൽ നിന്നുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം പ്രതിദിനം 185 ആയി ഉയരും. 2023-ൽ സിയാൽ മൊത്തം യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നിരുന്നു. 2024-ൽ യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനം വർധനവ് എയർപോർട്ട് അതോറിറ്റി പ്രതീക്ഷിക്കുന്നു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications