കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ടു ലണ്ടന്‍; ലാല്‍ജോസിന്റെ കാര്‍ യാത്ര

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: വളരെ വ്യത്യസ്തമായ ഒരു യാത്രക്കൊരുങ്ങുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തികച്ചും വ്യത്യസ്തമായ ഒരു യാത്ര. സിനിമയോ സിനിമാക്കാരോ തിരക്കുകളോ ഇല്ലാത്ത ഒരു യാത്ര...എന്നാല്‍ ഈ യാത്ര ഒരു സാധാരണ യാത്രയല്ല. കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലാല്‍ ജോസിന്റെ യാത്ര.

വിമാനത്തിലോ, കപ്പലിലോ, തീവണ്ടിയിലോ, ബസ്സിലോ അല്ല യാത്ര. കാറില്‍ ആണ്. കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു കാര്‍ യാത്ര. എന്താ ഞെട്ടിപ്പോയോ...

Lal Jose

75 ദിവസം, 24,000 കിലോമീറ്റര്‍, 27 രാജ്യങ്ങള്‍... ഇത്രയും ലാല്‍ ജോസും സംഘവും കാറില്‍ യാത്ര ചെയ്യും. വിവിധ രാജ്യങ്ങളും മനുഷ്യരും സംസ്‌കാരങ്ങളും കാണും.

പത്രപ്രവര്‍ത്തകനായ ബൈജു എന്‍ നായരും ലോജിസ്റ്റിക് കണ്‍സള്‍ട്ടന്റ് ആയ സുരേഷ് ജോസഫും ആണ് ഈ യാത്രയില്‍ ലാല്‍ ജോസിന്റെ കൂട്ടുകാര്‍. യാത്രക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. ജൂണ്‍ 16 ന് കൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങുമെന്നാണ് വിവരം.

ലാന്‍ ജോലിന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രമാദിത്യന്റെ ഷൂട്ടിങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയായി. സിനിമ റിലീസിന് തയ്യാറായിരിക്കുകയാണ്. പക്ഷേ സിനിമ റിലീസ് ചെയ്യുന്നതുവരെ കാത്തിരിക്കാന്‍ ലാല്‍ ജോസ് ഇല്ല. അതിന് മുമ്പ് തന്നെ യാത്ര തുടങ്ങും.

അത്യാവശ്യത്തിന് മരുന്നും ഭക്ഷണസാധനങ്ങളും ഒക്കെ ഇവര്‍ കയ്യില്‍ സൂക്ഷിക്കുന്നുണ്ട്. കാലാവസ്ഥ അത്രവലിയ പ്രശ്‌നം ഉണ്ടാക്കില്ലെന്നാണ് ഇവരുടെ പ്രതീക്ഷ. രണ്ട് വര്‍ഷമായി ഇത്തരമൊരു യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ട്.

English summary
Kochi to London, Lal Jose to travel by car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X