കൊച്ചിയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം: ഇടപ്പള്ളി, കലൂർ, എംജി റോഡ് വഴി ആണോ യാത്ര?നിയന്ത്രണങ്ങൾ ഇങ്ങനെ
കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിൻ്റെ സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരൊയായിരിക്കും നിയന്ത്രണം. വിശദമായി അറിയാം
വഴി തിരിച്ചുവിടും
ആലുവ, കാക്കനാട് ഭാഗത്ത് നിന്ന് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ എൻ എച്ച് 544 -ൽ നിന്ന് ഇടപ്പള്ളി ഫ്ലൈ ഓവറിന് മുമ്പായി ഇടത്തോട്ട് തിരിഞ്ഞ് ഗ്രാൻ്റ് മാളിന് മുന്നിലൂടെ എൻ എച്ച് 66 പാലാരിവട്ടം , വൈറ്റില , കുണ്ടന്നൂർ ജംഗ്ഷൻ , കുണ്ടന്നൂർ പാലം , അലക്സാണ്ടർ പറമ്പിത്തറ പാലം , ബി ഒ ടി ഈസ്റ്റ് ജങ്ഷൻ തോപ്പുംപടി വഴി പോകണം.

വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്നർ റോഡ് ഭാഗത്ത് നിന്ന് കലൂർ, ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴിയാണ് പോകേണ്ടത്.
വൈപ്പിൻ ഭാഗത്ത് നിന്ന് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി ഭാഗത്തേക്ക് പോകുന്നവർഫോർട്ട് കൊച്ചി - വൈപ്പിൻ ജങ്കാർ സർവീസ് പരമാവധി ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു
വിവിഐപി വാഹനവ്യൂഹം കടന്നുപോകുന്ന വാത്തുരുത്തി ജംഗ്ഷൻ മുതൽ തേവര , എംജി റോഡ്, ബാനർജി റോഡ് ,കലൂർ സ്റ്റേഡിയം , പാലാരിവട്ടം വരെയുള്ള റൂട്ടിൽ റോഡരികിലെ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ട്രാഫിക് പോലീസ് അഭ്യർത്ഥിക്കുന്നു. റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കി കൊച്ചി മെട്രോ സർവീസ് ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.


Click it and Unblock the Notifications
