കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ ഗതാഗത നിയന്ത്രണം. 10നും 11നും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ ബാനർജി റോഡ്, ഷൺമുഖം റോഡ്, പാർക്ക് അവന്യു റോഡ്, എംജി റോഡ് എന്നിവിടങ്ങളിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. വിശദാംശങ്ങൾ അറിയാം
റൂട്ട് - I ഗതാഗത നിയന്ത്രണം
നാവികസേന ആസ്ഥാനം (Naval Base) → മറൈൻ ഡ്രൈവ്
വിവിഐപി റൂട്ട്: നേവൽ ബേസ് → തേവര → അറ്റ്ലാന്റിസ് → രവിപുരം → പള്ളിമുക്ക് → ജോസ് ജംഗ്ഷൻ → ബി.ടി.എച്ച് റോഡ് → പാർക്ക് അവന്യൂ റോഡ് → ഷണ്മുഖം റോഡ് → മറൈൻ ഡ്രൈവ്.
തടസ്സപ്പെടുന്ന സമയം: പകൽ 12:00 മുതൽ 12:30 വരെ.
ഡൈവേഴ്ഷൻ സമയം: രാവിലെ 11:00 മുതൽ.

ബസുകളുടെ വഴിതിരിച്ചുവിടൽ (സ്വകാര്യ/KSRTC ബസുകൾ)
ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്:
ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ → NH 66 → വൈറ്റില → ഇടപ്പള്ളി വഴി പോകണം.
ആലുവ/കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്:
ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ → ബി.ഒ.ടി ഈസ്റ്റ് → തോപ്പുംപടി വഴി പോകണം.
ചെറുവാഹനങ്ങളുടെ (LMV) വഴിതിരിച്ചുവിടൽ
ഫോർട്ട് കൊച്ചിയിൽ നിന്ന്: ബി.ഒ.ടി ഈസ്റ്റ് → തേവര ഫെറി → മട്ടമ്മൽ → പനമ്പിള്ളി നഗർ സൗത്ത് → മനോരമ → കടവന്ത്ര → വൈറ്റില വഴി.
ബോൾഗാട്ടിയിൽ നിന്ന്: ചാത്യാത്ത് ജംഗ്ഷൻ → പച്ചാളം → പച്ചാളം ഓവർബ്രിഡ്ജ് → പൊറ്റക്കുഴി → മാമംഗലം → ഇടപ്പള്ളി വഴി.
ഹൈക്കോടതി ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഹൈക്കോടതി ജംഗ്ഷൻ → മാധവ ഫാർമസി → ഡി.സി.സി ജംഗ്ഷൻ → ഇയ്യട്ടിൽ ജംഗ്ഷൻ → ചിറ്റൂർ റോഡ് → വളഞ്ഞമ്പലം → മനോരമ യു-ടേൺ → പനമ്പിള്ളി നഗർ വഴി.
റൂട്ട് - II ഗതാഗത നിയന്ത്രണം
മറൈൻ ഡ്രൈവ് → കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം
വിവിഐപി റൂട്ട്: മറൈൻ ഡ്രൈവ് → ഹൈക്കോടതി → ബാനർജി റോഡ് → മാധവ ഫാർമസി → കച്ചേരിപ്പടി നോർത്ത് ഓവർബ്രിഡ്ജ് → ജഡ്ജസ് അവന്യൂ → കലൂർ → സ്റ്റേഡിയം.
തടസ്സപ്പെടുന്ന സമയം: പകൽ 12:50 മുതൽ 13:20 വരെ.
പ്രധാന മാറ്റങ്ങൾ
ആലുവ ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക്: ഇടപ്പള്ളി → മാമംഗലം → പൊറ്റക്കുഴി → പച്ചാളം ഓവർബ്രിഡ്ജ് → ചാത്യാത്ത് വഴി ഹൈക്കോടതിയിൽ എത്തണം.
ആലുവ ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഇടപ്പള്ളി → വൈറ്റില → കടവന്ത്ര → പനമ്പിള്ളി നഗർ → തേവര ഫെറി → ബി.ഒ.ടി ഈസ്റ്റ് വഴി.
റൂട്ട് - III ഗതാഗത നിയന്ത്രണം
കലൂർ സ്റ്റേഡിയം → നാവികസേന ആസ്ഥാനം
വിവിഐപി റൂട്ട്: കലൂർ → ബാനർജി റോഡ് → മാധവ ഫാർമസി → എം.ജി. റോഡ് → പള്ളിമുക്ക് → രവിപുരം → അറ്റ്ലാന്റിസ് → തേവര → നേവൽ ബേസ്.
തടസ്സപ്പെടുന്ന സമയം: ഉച്ചകഴിഞ്ഞ് 15:05 മുതൽ 15:30 വരെ.
വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ
പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്:
വടക്ക്/പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് (തൃശൂർ, വൈപ്പിൻ, പറവൂർ):
ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടി പരിസരം, ഗ്രാൻഡ് ഹയാത്തിന് എതിർവശം, ഷണ്മുഖം റോഡ് സിലിക്കൺ പാർക്കിംഗ്, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽ.എൻ.ജി ടെർമിനൽ പരിസരം.
തെക്ക്/കിഴക്ക് ഭാഗങ്ങളിൽ നിന്ന് (തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി):
ഡി.എച്ച്. ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം.
പൊതുവായ നിർദ്ദേശങ്ങൾ
ഭാരവാഹനങ്ങൾ: നാളെ രാത്രി (10)ര10:00 മണി മുതൽ വിവിഐപി സന്ദർശനം കഴിയുന്നതുവരെ നഗരത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ അത്യാവശ്യ വാഹനങ്ങൾക്ക് സാഹചര്യം അനുസരിച്ച് തടസ്സമില്ലാതെ പോകാൻ സൗകര്യം ഒരുക്കുന്നതാണ്. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും കൊച്ചി സിറ്റി ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications