കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ കൊതുക് പണി തുടങ്ങി, ചിക്കുന്‍ഗുനിയ പടരുന്നു

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ആശങ്കാജനകമായി രീതിയില്‍ പശ്ചിമ കൊച്ചിയില്‍ ചിക്കുന്‍ ഗുനിയ പടര്‍ന്ന് പിടിയ്ക്കുന്നു. ഇവിടത്തെ സ്ഥിതി ആശഹ്കാജനകമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹസീന ബീഗം പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 40 ഓലം പേര്‍ക്കാണ് പശ്ചിമ കൊച്ചയില്‍ ചിക്കുന്‍ ഗുനിയ പിടിയ്ക്കപ്പെട്ടത്. മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിലും വളരെ കൂടുതലാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്ത ചിക്കുന്‍ ഗുനിയ കേസുകളുടെ എണ്ണം

2008 ന് ശേഷം ആദ്യമായാണ് ഇത്രയും പേര്‍ക്ക് ചിക്കുന്‍ ഗുനിയ പടര്‍ന്ന് പിടിയ്ക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതു മൂലമാണ് പശ്ചിമ കൊച്ചിയിലെ കോളനികളില്‍ കൊതുക് പെരുകുന്നത്. ഇത് ചിക്കുന്‍ ഗുനിയ പകരാന്‍ ഇടയാക്കും. ഒരു മാസത്തിനിടെയാണ് പശ്ചിമ കൊച്ചിയില്‍ 40 പേര്‍ക്ക് രോഗം പിടിപെട്ടത്.

Mosquito

ജില്ലാ ആരോഗ്യവിഭാഗം ഉള്‍പ്പടെയുള്ളവര്‍ ശുചീകരണ പ്രവര്‍ത്തവനും ബോധവത്ക്കരണവുമായി മുന്നിട്ടിറങ്ങിയെങ്കിലും സ്ഥിതി ആശങ്കാജനകമായി മുന്നോട്ട് പോവുകയാണ്. ചിക്കുന്‍ഗുനിയ വ്യാപകമായതോടെ ജില്ലാ ആരോഗ്യ വിഭാഗവും കോര്‍പ്പറേഷന്‍ അധികൃതരും പരസ്പ്പരം പഴിചാരലുകള്‍ ആരംഭിച്ചിട്ടുണ്ട്.

English summary
Kochi under Chikun Gunia threat , 40 cases reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X