കൊച്ചി വാട്ടർ മെട്രോയിൽ വൻ മാറ്റം;തേവര ഉൾപ്പെടെ 6 ടെർമിനലുകൾ ഒഴിവാക്കി, നെട്ടൂർ പ്രധാന ഹബ്

കൊച്ചി; നെട്ടൂർ വാട്ടർ മെട്രോ ടെർമിനലിനെ പ്രധാന ടെർമിനലായി വികസിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ). തേവരയിലും എറണാകുളം ടെർമിനലിലും പ്രവർത്തന കേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടി. ഇടക്കൊച്ചി, കുമ്പളം, തൈക്കൂടം, വൈറ്റില എന്നീ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നെട്ടൂരിനെ ഒരു ഇടക്കാല ഹബ്ബായിട്ടായിരിക്കും വികസിപ്പിക്കുക.

നെട്ടൂർ വികസിപ്പിക്കുന്നതോടെ കാക്കനാട്-ഇൻഫോപാർക്ക് എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. മാത്രമല്ല ഇവിടുത്തെ ദേശീയപാത-66 ലെ തിരക്ക് കുറക്കാനും ഇത് സഹായിക്കും. അതിനിടെ ലാഭകരമല്ലാത്ത ആസ്റ്റർ, അമൃത, കോതാട്, തേവര, ചെറിയന്തുരുത്ത്, മൂളവുകാട് എന്നീ ആറ് ടെർമിനലിനെ മാസ്റ്റർ പ്ലാനിൽ ഒഴിവാക്കാനും ഗതാഗത വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്. നേരത്തേ 15 റൂട്ടുകളിലായി 38 ടെർമിനലുകൾക്കായിരുന്നു ഭരണാനുമതി ലഭിച്ചത്.

watermetro-5

പരിഷ്കരിച്ച പുതിയ പ്ലാനിൽ ആറ് ടെർമിനലുകൾ ഒഴിവാക്കിയതായി വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തനപരവും സാങ്കേതികപരവും ഭരണപരവുമായ തടസങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മെട്രോയുടെ സഞ്ചാരപാതയിൽ ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് കെഎംആർഎൽ പറയുന്നു. ആസ്റ്റർ ഭാഗത്ത് ചാനലിന് വീതിയും ആഴവും ഇല്ലെന്നതാണ് ഒന്നാമത്തെ കാരണം. മാത്രമല്ല പാലത്തിന് താഴെ ഉയരക്കുറവും ഉണ്ടെന്നും കൂടാതെ പ്രദേശത്ത് ചീനവലകൾ ധാരാളമായി വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

സാങ്കേതികപരവും പദ്ധതിയുമായ ബന്ധപ്പെട്ട മറ്റ് തടസങ്ങളുമാണ് അമൃത ടെർമിനൽ പ്ലാൻ ഉപേക്ഷിക്കാൻ കാരണം. നിർദ്ദിഷ്ട ചെല്ലൂർ-കോതട് പാലം കാരണം ബോട്ട് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോതട് ടെർമിനൽ ഉപേക്ഷിച്ചത്. അതേസമയം ആവശ്യത്തിന് സർക്കാർ ഭൂമി ലഭിക്കില്ലെന്നതാണ് തേവര ടെർമിനലിന് തടസമായത്. ചെറിയംന്തുരുത്തിലും പുതിയതായി നിർമ്മിക്കാനൊരുങ്ങുന്ന പാലമാണ് പ്രതിസന്ധി. മുളവുകാടിൽ യാത്രക്കാർ കുറവായിരിക്കുമെന്നതാണ് ടെർമിനൽ വേണ്ടെന്ന് വെയ്ക്കാൻ കാരണം. നിലവിൽ 33 ടെർമിനലുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് കീഴിൽ ഉള്ളത്.

അതേസമയം പുതിയ ടെർമിനൽ നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന നിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചത്. ഒന്നാമത്തെ നിർദേശം കെഎംആർഎൽ ഡിപിആറിൽ ഔദ്യോഗികമായി ഭേദഗതി വരുത്തണം എന്നതാണ്. നെട്ടൂർ ടെർമിനലിൻ്റെ നിർമ്മാണം സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തരുത്. മാത്രമല്ല നിലവിൽ ഏറ്റെടുത്ത ഭൂമിയിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും. പുതിയ തീരദേശ പരിപാലന നിയമ അനുമതികൾ ആവശ്യമില്ലാത്ത രീതിയിലായിരിക്കണം ഇതെന്നും സർക്കാർ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma