കൊച്ചി വിമാനത്താവളത്തിലേക്ക് പോകാൻ വാട്ടർ മെട്രോ; വമ്പൻ പദ്ധതി വരുന്നു?മെട്രോയെ ആശ്രയിക്കേണ്ടി വരില്ല
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കാൻ പദ്ധതി. ഇതിന്റെ ഭാഗമായുള്ള സാധ്യത പഠനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആരംഭിച്ചു. വിമാനത്താവളത്തിന് സമീപമുള്ള ചെങ്ങൽ കനാലിലൂടെ ഫെറി സർവീസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഹൈഡ്രോളജി പഠനമാണ് കെഎംആർഎൽ നടത്തുന്നത്. വിമാനത്താവളത്തിലേക്കുള്ള പ്രധാന ജലഗതാഗത മാർഗ്ഗമായി കനാലിനെ വികസിപ്പിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
നേരത്തെ, ആലുവയിൽ നിന്ന് നെടുമ്പാശ്ശേരിയിലെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലേക്ക് (സിയാൽ) വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യത പഠനം കെഎംആർഎൽ തുടങ്ങിയിരുന്നു. പതിവ് സർവീസുകൾക്കായി ഈ ജലപാത ഉപയോഗിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള വിശദമായ പഠനമാണ് നടത്തുന്നത്.നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും സർവീസുകൾ ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു തീരുമാനം.

' മൂന്ന് മാസത്തിനുള്ളിൽ ഹൈഡ്രോളജി പഠനം പൂർത്തിയാക്കും. പഠനത്തിന് ശേഷം, കനാലിനെ ഒരു പ്രധാന ജലഗതാഗത മാർഗ്ഗമായി വികസിപ്പിക്കുന്നതിനുള്ള വിശദമായ നിർദ്ദേശം കെഎംആർഎൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. അനുമതി ലഭിച്ചാൽ കനാൽ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കും',കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജൻ പി ജോണിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നതിനും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിൽ സമാനമായ ജലഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള സാധ്യത പഠനം നടത്താൻ കെഎംആർഎല്ലിനോട് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. കൊച്ചി മെട്രോയെ ആശ്രയിക്കാതെ വിമാനത്താവളത്തിലെത്താൻ ഒരു ബദൽ മാർഗമായാണ് വിമാനത്താവള റൂട്ട് പരിഗണിക്കുന്നു
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള നിർദ്ദിഷ്ട വാട്ടർ മെട്രോ സർവീസ് കൊച്ചി മെട്രോയുടെയും സിയാലിന്റെയും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും റോഡ് തിരക്ക് മൂലമുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്ങൽ കനാലിന് പുറമെ, പെരിയാർ, കായലുകൾ ഉൾപ്പെടെയുള്ള മറ്റ് നിലവിലുള്ള ജലപാതകളും ഈ പദ്ധതിയുടെ ഭാഗമാകും.
ആലുവ മെട്രോ സ്റ്റേഷനുമായും സിയാലുമായും ഈ റൂട്ടിലെ നിർദ്ദിഷ്ട വാട്ടർ മെട്രോ ടെർമിനലുകളെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയും കെഎംആർഎൽ പരിശോധിക്കുന്നുണ്ട്. കൂടാതെ, ടെർമിനലുകളെ വിമാനത്താവളവുമായും മെട്രോ സ്റ്റേഷനുകളുമായും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു ഏരിയൽ നടപ്പാത നിർമ്മിക്കുന്നതിനുള്ള സാധ്യതയും പഠന വിധേയമാക്കും.
ആലുവയിൽ നിന്ന് പെരിയാർ നദി വഴി വിമാനത്താവളത്തിലേക്കുള്ള ദൂരം ഏകദേശം 8 കിലോമീറ്ററാണ്. ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസാണോ അതോ ഇടത്താവളങ്ങളുള്ള സർവീസാണോ കൂടുതൽ അഭികാമ്യമെന്നും വിലയിരുത്തും. കൊച്ചി മെട്രോ സിയാലിലേക്കുള്ള മൂന്നാമത്തെ മെട്രോ ലൈനിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാട്ടർ മെട്രോ വരുന്നതോടെ വിമാനത്താവളത്തിന് ജലം, റോഡ്, മെട്രോ റെയിൽ കണക്റ്റിവിറ്റി എന്നിവ ലഭ്യമാകും.
കൊച്ചി മെട്രോ രണ്ടാം ഘട്ടം; 'സ്ഥലമേറ്റെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം'
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസത്തിൻ്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ ജി.പ്രിയങ്ക.ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ വിവിധ സ്റ്റേഷനുകൾക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികളുടെ പുരോഗതി വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം.
ചെമ്പുമുക്ക്, പടമുകൾ സ്റ്റേഷനുകൾക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് സമയക്രമം നിശ്ചയിച്ച് പൂർത്തിയാക്കണം. ചിലവന്നൂർ, ഇടപ്പള്ളി കനാലുകളുടെ നവീകരണത്തിൻ്റെ ഭാഗമായി പുറമ്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
മൂലേപ്പാടം, പുറവങ്കര, പൈപ്പ് ലൈൻ, കതൃക്കടവ്, ബി.ടി.എസ് റോഡ് എന്നിവിടങ്ങളിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകൾക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികളും സമയബന്ധിതമായി പൂർത്തിയാക്കാനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications