ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്
കൊച്ചി: ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്..ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മൊബൈല്‍ സേവന കമ്പനിയായ ഐഡിയയുടെ പരസ്യ വാചകമാണിത്. വെറുമൊരു പരസ്യ വാചകം മാത്രമല്ല. വലിയൊരു പ്രപഞ്ച സത്യവും.
ഒരു ഐഡിയയില്‍ രൂപം കൊണ്ട സ്ഥാപനവുമായി ലോകത്തിന്റെ നെറുകയിലേക്ക് പറക്കാനൊരുങ്ങുകയാണ് കൊച്ചിയലെ നാല് ചെറുപ്പക്കാര്‍. നമ്മുടെ ആംഗ്യ ഭാഷകള്‍ തിരിച്ചറിയുന്ന സാങ്കേതി വിദ്യകള്‍ വികസിപ്പിച്ചെടുക്കലാണ് ഇവരുടെ പരിപാടി. ഇംഗ്ലീഷില്‍ ജെസ്റ്റര്‍ റെക്കഗ്നിഷന്‍ ടെക്‌നോളജി എന്ന് പറയും. കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ ആര്‍എച്എല്‍ വിഷന്‍ എന്ന ഇവരുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നു.

രോഹില്‍ ദേവ്, ചാള്‍സ് വിന്‍സന്റ്, ഫമീസ്, ജിതേഷ്... ഇവരാണ് ആ നാല് പേര്‍. യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് ഇവന്റ് ആയ പയനീസ് ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിച്ചിരിക്കുകാണ് ഇവര്‍ക്ക്. വിയന്നയിലെ ഹോഫ്ബര്‍ഗ് ഇംപീരിയല്‍ പാലസില്‍ വച്ചാണ് പരിപാടി. ആനന്ദലബ്ധിക്കിനിയെന്ത് വേണം.
പയനീര്‍സ് ഫെസ്റ്റിവലില്‍ ഇവരുടെ ഐഡിയ ക്ലിക്ക് ആയാല്‍ ആദ്യം പറഞ്ഞ പരസ്യവാചകം ശരിക്കും യാഥാര്‍ത്ഥ്യമാകും. ലോകത്തില ഏറ്റവും പ്രമുഖരായ വ്യവസായികളും സംരംഭകരും, സാങ്കേതിക വിദഗ്ധരും ഒക്കെയാണ് പയനീര്‍സ് ഫെസ്റ്റിവലില്‍ എത്തുക.
'ഫിന്‍' എന്ന് പേരിട്ടിരുന്നു ഒരു ഉപകരണവുമായാണ് ഇവര്‍ വിയന്നയിലേക്ക് വിമാനം കയറുക. തള്ളവിരലില്‍ ധരിക്കാവുന്ന ചെറിയ ഒരു ഉപകരണമാണ് 'ഫിന്‍'. ഇത് ധരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ കൈകള്‍ ഒരു റിമോട്ട് കണ്‍ട്രോളര്‍ പോലെയാകും. ആംഗ്യങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ടിവിയോ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഒക്കെ നിയന്ത്രിക്കാം. 100 മീറ്റര്‍ ചുറ്റളവാണത്രെ ഫിന്റെ ദൂര പരിധി.
ലോകത്തെ ആയിരക്കണക്കിന് സ്റ്റാര്‍ട്ട് അപ് കമ്പനികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അമ്പത് എണ്ണത്തില്‍ ഒന്നാണ് നമ്മുടെ കൊച്ചി കമ്പനി. മികച്ച ഐഡിയയുമായെത്തുന്ന എട്ട് സ്ഥാപനങ്ങളാണ് ഫൈനലില്‍ മാറ്റുരക്കുക.












Click it and Unblock the Notifications