നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് പുനരാരംഭിച്ചു; ഇന്‍ഡിഗോ വിമാനം ആദ്യമെത്തി, 33 സര്‍വീസുകള്‍
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം തുടങ്ങി. സര്‍വീസുകള്‍ പുനരാരംഭിച്ചു. ഓഗസ്റ്റ് 15 മുതല്‍ അടച്ചിട്ടതായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് അഹമദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് ആദ്യമിറങ്ങിയത്. ആദ്യം ഉയരുന്നതും ഈ വിമാനം തന്നെയാണ്.

മസ്‌കത്ത്, ദോഹ, ദുബായ്, ഷാര്‍ജ, അബൂദാബി, ക്വാലാലംപൂര്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം വിമാനങ്ങള്‍ ഇന്നെത്തും. മടങ്ങുകയും ചെയ്യും. ദിവസങ്ങള്‍ക്കകം എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് 30 വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറങ്ങും. അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കം 33 വിമാനങ്ങള്‍ പുറപ്പെടുകയും ചെയ്യും. 4.30ന് മസ്‌കത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനമെത്തും. ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇതാണ്.
വിമാനത്താവളം അടച്ചിട്ടതുമൂലം നഷ്ടം 300 കോടിയാണ്. പ്രാഥമിക വിലയിരുത്തലാണിത്. റണ്‍വെയില്‍ വെള്ളം കയറിയതോടെയാണ് വിമാനത്താവളം അടയ്‌ക്കേണ്ടി വന്നത്. പിന്നീട് സിഗ്നല്‍ ലൈറ്റുകള്‍ കേടാകുകയും ചെയ്തു. എല്ലാം താല്‍ക്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ട്.
രണ്ടാഴ്ച നീണ്ട തീവ്ര പരിശ്രമത്തിന് ഒടുവിലാണ് വിമാനത്താവളം തുറന്നത്. ആയിരത്തോളം ജീവനക്കാര്‍ രണ്ടാഴ്ച തുടര്‍ച്ചയായി ജോലി ചെയ്തതിന്റെ ഫലമായിട്ടാണ് വിമാനത്താവളം തുറക്കാന്‍ സാധിച്ചത്.












Click it and Unblock the Notifications