കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന​​ഷ്‌​​ട​​ ക​​ണ​​ക്കു​​ക​​ൾക്ക് വിട കൊച്ചിൻ പോർട്ട് ട്രസ്റ്റ് ലാഭത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കൊ​​ച്ചി: ​​ന​​ഷ്‌​​ട​​ത്തി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ മ​​റി​​ക​​ട​​ന്നു കൊ​​ച്ചി​​ൻ പോ​​ർ‌​​ട്ട് ട്ര​​സ്റ്റ് ലാ​​ഭ​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​ന്നു. 2017-18 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം പോ​​ർ​​ട്ട് ട്ര​​സ്റ്റ് നാ​​ലു കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭം നേ​​ടി​​യ​​തോ​​ടെ തു​​റ​​മു​​ഖ​​ത്തി​​ന്‍റെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും ആ​​ക്ക​​മേ​​റി. 2016-17 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ ക​​ണ്ടെ​​യ്ന​​ർ നീ​​ക്ക​​ത്തി​​ൽ‌ 13 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​യു​ണ്ടാ​യ​തു നേ​​ട്ട​​മാ​​യി.10 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം തു​​ട​​ർ​​ച്ച​​യാ​​യി നേ​​രി​​ട്ട ന​​ഷ്‌​​ട​​ത്തി​​നു​ശേ​​ഷ​​മാ​​ണു തു​​റ​​മു​​ഖം ലാ​​ഭം നേ​​ടു​​ന്ന​​തെ​​ന്നു കൊ​​ച്ചി​​ൻ പോ​​ർ​​ട്ട് ട്ര​​സ്റ്റ് പ​​ത്ര​​ക്കു​​റി​​പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കി.

പോ​​യ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം കൊ​​ച്ചി തു​​റ​​മു​​ഖം കൈ​​കാ​​ര്യം ചെ​​യ്ത ച​​ര​​ക്കു നീ​​ക്ക​​ത്തി​​ലും കാ​​ര്യ​​മാ​​യ വ​​ർ​​ധ​​ന​​വു​​ണ്ട്. മൊ​​ത്തം 29.14 മി​​ല്യ​​ൺ മെ​​ട്രി​​ക് ട​​ൺ ച​​ര​​ക്കാ​​ണു തു​​റ​​മു​​ഖം വ​​ഴി ക​​യ​​റ്റി​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യ​​ത്. 2016-17 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​തു 25.01 മി​​ല്യ​​ൺ മെ​​ട്രി​​ക് ട​​ൺ ആ​​യി​​രു​​ന്നു. രാ​​ജ്യ​​ത്തെ മ​​റ്റേ​​തു തു​​റ​​മു​​ഖ​​ത്തേ​​ക്കാ​​ളും മി​​ക​​ച്ച വ​​ള​​ർ​​ച്ചാ നി​​ര​​ക്കാ​​ണു കൊ​​ച്ചി​​യു​​ടേ​​ത്. 2016-17ൽ ​​കൊ​​ച്ചി തു​​റ​​മു​​ഖം 4.91 ല​​ക്ഷം ടി​​ഇ​​യു ക​​ണ്ടെ​​യ്ന​​ർ കൈ​​കാ​​ര്യം ചെ​​യ്തി​​ട​​ത്തു 2017-18ൽ 5.55 ​​ല​​ക്ഷം ടി​​ഇ​​യു ആ​​യി ഉ​​യ​​ർ​​ന്നു. 18.17 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ചാ നി​​ര​​ക്കാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ​​ത്.

port

ച​​ര​​ക്കു നീ​​ക്ക​​ത്തി​​ലെ വ​​ർ​​ധ​​ന തു​​റ​​മു​​ഖ​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക വ​​രു​​മാ​​ന​​ത്തി​​ലും പ്ര​​തി​​ഫ​​ലി​​ച്ചു. 2015-16ൽ 437.25 ​​കോ​​ടി രൂ​​പ​​യും 2016-17ൽ 496.43 ​​കോ​​ടി രൂ​​പ​​യും ഓ​​പ്പ​​റേ​​റ്റി​​ങ് വ​​രു​​മാ​​നം നേ​​ടി​​യി​​ട​​ത്തു 2017-18ൽ 509 ​​കോ​​ടി രൂ​​പ​​യാ​​യി ഉ‍യ​​ർ​​ന്നു. 2016-17ൽ 27.17 ​​കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്‌​​ട​​മു​​ണ്ടാ​​യി​​ട​​ത്താ​​ണു പോ​​യ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 4.44 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭം നേ​​ടാ​​നാ​​യ​​ത്.

പെ​​ട്രൊ​​ളി​​യം, ഓ​​യി​​ൽ, ലൂ​​ബ്രി​​ക്ക​​ന്‍റ്സ് ഉ​​ത്​​പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ലും തു​​റ​​മു​​ഖ​​ത്തി​​നു കാ​​ര്യ​​മാ​​യ നേ​​ട്ടം കൈ​​വ​​രി​​ക്കാ​​നാ​​യി. 2016-17ൽ 15.55 ​​മി​​ല്യ​​ൺ മെ​​ട്രി​​ക് ട​​ൺ പെ​​ട്രോ​​ളി​​യം ഉ​ത്പ​​ന്ന​​ങ്ങ​​ൾ എ​​ത്തി​​യ​​പ്പോ​​ൾ 2017-18ൽ 18.66 ​​മി​​ല്യ​​ൺ മെ​​ട്രി​​ക് ട​​ൺ ആ​​യി ഉ​​യ​​ർ​​ന്നു. 18.17 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ചാ നി​​ര​​ക്ക്. എ​​ന്നാ​​ൽ സി​​മ​​ന്‍റ് ക​​യ​​റ്റി​​റ​​ക്കു​​മ​​തി​​യി​​ൽ നേ​​രി​​യ കു​​റ​​വു​​ണ്ടാ​​യി.

English summary
kochin port trust in success.With the beginning of new economical year port earns four crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X