• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും സംവിധായകൻ സിദ്ധിഖും ട്വന്റി ട്വന്റിയിൽ; ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയായി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ച ട്വന്റി ട്വന്റി മൂന്ന് മുന്നണികൾക്കും എറണാകുളത്ത് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ കിറ്റക്സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയാ ട്വന്‍റി-ട്വന്‍റിക്ക് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ നടനും തിരക്കഥകൃത്തുമായ ശ്രിനിവാസൻ കൂട്ടയ്മയെ പ്രശംസിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്റി ട്വന്റിക്ക് പിന്തുണയുമായി എത്തി. കൂട്ടായ്മയുടെ ഉപദേശക സമിതി അംഗമായി അദ്ദേഹം പ്രവർത്തിക്കും. സംവിധായകൻ സിദ്ധിഖും ഉപദേശക സമിതിയുടെ ഭാഗമാകും.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പിന്തുണ വ്യക്തമാക്കിയത്. "ആളുകൾ അവസാനം വരെ നിങ്ങളെ പിന്തുടരുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും നല്ലൊരു നേതാവാണ്, വനിത ദിനത്തിൽ ഒരു നേതാവിനെ വിലയിരുത്തുന്ന ഏറ്റവും മികച്ച ഉദ്ധരണിയായി തോന്നിയത് ഈ വാചകങ്ങളാണ്. അതുകൊണ്ട് ട്വന്റി ട്വന്റിക്കും സാബു എം ജേക്കബിനും എന്റെ പിന്തുണ നൽകാൻ ഞാൻ തീരുമാനിച്ചു," കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫെയ്സ്ബുക്കിൽ കുറിച്ചു.

മുമ്പും ട്വന്റി ട്വന്റിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ള ആളാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ റോഡുനിര്‍മാണത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച അദ്ദേഹം എത്ര പേരുടെ പോക്കറ്റിൽ കിടക്കേണ്ട പണമാണ് ട്വന്റി ട്വന്റി കാരണം റോഡിൽ കിടക്കുന്നത് എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ഇത് വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങളെ ചൂണ്ടികാട്ടി അന്ന് നിരവധി പേർ പോസ്റ്റിന് താഴെയെത്തി.

കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുമാണ് ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന ട്വന്‍റി-ട്വന്‍റിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന പരിപാടിയില്‍ പങ്കെടുക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. ജേക്കബ് തോമസും ഇ ശ്രീധരനും ട്വന്റി ട്വന്റയില്‍ എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു.

ട്വന്‍റി 20 യുടെ ഭാഗമാകാന്‍ കൂടുതല്‍ പ്രമുഖര്‍ ഉണ്ടാകുമെന്നാണ് സൂചന. എറണാകുളത്ത് 14 മണ്ഡലങ്ങളിലും മത്സരിക്കുന്ന ട്വന്റി ട്വന്റി കുന്നത്തുനാട് മണ്ഡലത്തിൽ സുനിശ്ചിത വിജയം പ്രതീക്ഷിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിന്റെ ഭാഗമായ അഞ്ചോളം പഞ്ചായത്തുകളിൽ കൂട്ടായ്മ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യ ഘട്ട സ്ഥാനാർഥികളെയും ട്വന്രി ട്വന്റി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ മരുമകനും ട്വന്റി ട്വന്റിയുടെ ബാനറിൽ ജനവിധി തേടുന്നുണ്ട്. കോതമംഗലത്ത് നിന്നാണ് ഡോ. ജോസ് ജോസഫ് മത്സരിക്കുന്നത്. കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ, പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ, മൂവാറ്റുപുഴയിൽ സി.എൻ. പ്രകാശ്, വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കൽ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

cmsvideo
  ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam

  അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

  നേരത്തെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലായിരുന്നു ട്വന്റി ട്വന്റി മത്സരിച്ചിരുന്നത്. 2013 ലാണ് അന്ന കിറ്റക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ട്വന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകൃതമാകുന്നത്

  കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

  English summary
  Kochouseph Chittilappilly and Director Siddique joins Twenty Twenty ahead of Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X