വണ്ടര്‍ലാ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ശ്രമം?
കൊച്ചി: തന്റെ വണ്ടര്‍ലാ എന്ന അമ്യൂസ്മെന്റ് പാര്‍ക്ക് തകര്‍ക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് വ്യവസായഭീമന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ക്ലിഫ് ഹൗസ് സമരത്തില്‍ പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചത് വഴിയാണ് ചിറ്റിലപ്പള്ളി സി പി എമ്മിന്റെ കണ്ണിലെ കരടായി വീണ്ടും മാറിയത്. നേരത്തെ നോക്കുകൂലി പ്രശ്നത്തില്‍ ഇദ്ദേഹം പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
തന്നെ ചെറ്റലപ്പള്ളി എന്ന് വിളിച്ചത് ശരിയായ നടപടിയാണോ എന്ന് സി പി എം പരിശോധിക്കണം. രാഷ്ട്രീയം നോക്കിയിട്ടല്ല താന്‍ സന്ധ്യയ്ക്ക് അഞ്ച് ലക്ഷം രൂപ കൊടുത്തത്. ഇതിന് പകരമായി തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുകയാണ് സി പി എം ചെയ്തത്. അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്ന പാര്‍ട്ടിയാണ് വണ്ടര്‍ല നടത്തുന്ന തന്നെ വിമര്‍ശിക്കുന്നത്.
ക്ലിഫ് ഹൗസ് സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയെയും സമ്മാനം കൊടുത്ത ചിറ്റിലപ്പള്ളിയെയും വിമര്‍ശിച്ച് സി പി എം നേതാക്കള്‍ രംഗത്തുവന്നിരുന്നു. സന്ധ്യയ്ക്ക് എന്തിന്റെയോ സൂക്കേടുണ്ട് എന്നായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞത്. സന്ധ്യയോട് പ്രേമം തോന്നിയിട്ടാണ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ കൊടുത്തതെന്നും മണിയാശാന് ഇടുക്കിയില്‍ വിളിച്ചുപറഞ്ഞു.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സി പി എം അനുകൂലികള്‍ ചെറ്റലപ്പള്ളിയെന്നും ചിറ്റിലപ്പല്ലിയെന്നും വിളിച്ച് ഇദ്ദേഹത്തെ കളിയാക്കുന്നതും കുറച്ച് ദിവസമായി ഫേസ്ബുക്കിലും മറ്റും കാണാം. മാത്രമല്ല, വൃക്ക ദാനം ചെയ്ത സംഭവത്തെ കളിയാക്കുന്നതും, കൊച്ചിയിലെ പ്രാഞ്ചിയേട്ടനാണ് ഇദ്ദേഹമെന്ന് പറയുന്നതും മറ്റുമാണ് പോസ്റ്റുകളില്‍ പറയുന്നത്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു












Click it and Unblock the Notifications