കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിരാഹാരം തീര്‍ന്നു, നായശല്യം തീര്‍ന്നില്ല!! പബ്ലിസിറ്റി വിജേഷിന്?

Google Oneindia Malayalam News

കൊച്ചി: തെരുവ് നായ ശല്യം പരിഹരിയ്ക്കണം എന്നാവശ്യപ്പെട്ട് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസ സമരം അവസാനിപ്പിച്ചു. ഒക്ടോബര്‍ 25 ന് രാവിലെ 10 ന് തുടങ്ങിയ സമരം 26ന് രാവിലെ പത്തിനാണ് അവസാനിപ്പിച്ചത്.

തെരുവുനായ വിമുക്ത കേരളം അടക്കം പത്ത് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ചിറ്റിലപ്പിള്ളി നിരാഹാര സമരം നടത്തിയത്. എന്നാല്‍ അതിന്റെ പേരില്‍ പബ്ലിസിറ്റി കിട്ടിയത് മറ്റൊരാള്‍ക്കാണ്. വിജേഷ് വിജയന്‍ എന്ന ചെറുപ്പക്കാരന്.

പണ്ട് വീഗാലാന്റില്‍ വച്ച് അപകടം പിണഞ്ഞ് കിടപ്പിലായ ആളാണ് വിജേഷ്. ഇപ്പോള്‍ വിജേഷിന് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുത്തത് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.

ചിറ്റിലപ്പിള്ളിയുടെ നിരാഹാരം

ചിറ്റിലപ്പിള്ളിയുടെ നിരാഹാരം

കൊച്ചി മറൈന്‍ ഡ്രൈവില്‍ ആയിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചിറ്റിലപ്പിള്ളിയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു.

ദേശീയ ശ്രദ്ധ

ദേശീയ ശ്രദ്ധ

ചിറ്റിലപ്പിള്ളി നടത്തിയ ഏകദിന നിരാഹാര സമരത്തിന് ദേശീയ തലത്തില്‍തന്നെ ശ്രദ്ധ ലഭിച്ചു. പലയിടങ്ങളിലും നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പരിപാടികള്‍ നടന്നു.

ചീഫ് വിപ്പ് എത്തി

നിരാഹാരം കിടക്കുന്ന ചിറ്റിലപ്പിള്ളിയെ കാണാന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ അടക്കമുള്ള പ്രമുഖരും എത്തിയിരുന്നു.

ചിറ്റിലപ്പിള്ളി ഹാപ്പിയാണ്

24 മണിക്കൂര്‍ നിരാഹാരം കിടന്നതില്‍ ചിറ്റിലപ്പിള്ളി സന്തോഷവാനാണ്. തന്റെ സമരത്തിന് ലഭിച്ച പിന്തുണയാണ് അദ്ദേഹത്തെ സന്തോഷവാനാക്കുന്നത്.

പക്ഷേ ആ ഫേസ്ബുക്ക് പോസ്റ്റ്

എന്നാല്‍ ചിറ്റിലപ്പിള്ളി തന്നെ ഷെയര്‍ ചെയ്ത ഈ ഫേസ്ബുക്ക് പോസ്റ്റ് കൂടുതല്‍ പബ്ലിസിറ്റി കൊടുത്തത് വിജേഷ് വിജയന്‍ എന്ന ചെറുപ്പക്കാരനാണ്.

വിജേഷ് വിജയന്‍

വിജേഷ് വിജയന്‍

പതിമൂന്ന് വര്‍ഷം മുമ്പ് വീഗാലാന്റില്‍ വച്ച് അപകടത്തില്‍പെട്ട ചെറുപ്പക്കാരനാണ് വിജേഷ് വിജയന്‍. എന്നാല്‍ വിജേഷിന്റെ കാര്യത്തില്‍ ചിറ്റിലപ്പിള്ളി ഒരു സഹായവും നല്‍കിയില്ലെന്ന് ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച ചില കാര്യങ്ങളാണ് ചിറ്റിലപ്പിള്ളി ഷെയര്‍ ചെയ്ത്.

സര്‍ക്കാര്‍ സഹായം?

സര്‍ക്കാര്‍ സഹായം?

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന് നിലപാടാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഡിജിപി എന്ത് പറയും

ഡിജിപി എന്ത് പറയും

പക്ഷേ സംസ്ഥാന പോലീസ് മേധാവിയ്ക്ക് അങ്ങനെ ഒരു അഭിപ്രായമില്ല. തെരുവ് നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണം എന്നാണ് അദ്ദേഹം പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

കൊമ്പുണ്ടോ?

കൊമ്പുണ്ടോ?

സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിട്ടും അതിനെ എതിര്‍ക്കാന്‍ ഡിജിപിയ്‌ക്കെന്താ കൊമ്പുണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം ചിറ്റിലപ്പിള്ളി ചോദിച്ചത്.

English summary
Kochouseph Chittilappilly ends 24 hour Hunger strike demanding a 'Stray Dog Free Kerala'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X