പിണറായി യുഎസ്സിലേക്ക്; അമേരിക്കന്‍ ചെരുപ്പ് നക്കിയെന്ന് വിളിച്ച കാര്യം ഓര്‍മിച്ച് ചിറ്റിലപ്പള്ളി
തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുന്നതായി വാര്‍ത്തയുണ്ടായിരുന്നു. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയക്ക് പോകുന്നതിനെതിരെ ചില വിമര്‍ശനങ്ങള്‍ ഇപ്പോഴെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പഴയ ചരിത്രം ഓര്‍മിപ്പിച്ച് വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്. തന്നെ അമേരിക്കന്‍ ചെരുപ്പ് നക്കിയെന്ന് വിളിച്ചവരെയാണ് അവരുടെ നേതാവ് അമേരിക്കയിലേക്ക് പോവുന്നെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിറ്റിലപ്പള്ളിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം.. ഇങ്ങനെ

'വ്യക്തിപരമായിട്ടല്ല, എന്നാലും മുഖ്യമന്ത്രി പിണറായി വിജയന്‍ മയോ ക്ലിനിക്കിലേക്ക് എന്ന വാര്‍ത്ത വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് വി-ഗാര്‍ഡിലെ തൊഴിലാളി സമരമാണ്. അന്ന് സിഐടിയു പ്രവര്‍ത്തകരെന്നെ വിളിച്ചത് പെറ്റിബൂര്‍ഷ്വാ, അമേരിക്കന്‍ ചെരിപ്പ് നക്കി എന്നൊക്കെയായിരുന്നു. ആ സമയത്ത് ഞാനൊരു ചെറുകിട ബിസിനസ്സുകാരന്‍ മാത്രമാണ്, ആകെയുള്ളത് പഴയൊരു ലാമ്പി സ്‌കൂട്ടറും...എത്ര പെട്ടന്നാണ് കാലം മാറുന്നതും ആദര്‍ശങ്ങളും ആശയങ്ങളും മാറുന്നതും.












Click it and Unblock the Notifications