തെരുവുനായകളെ കൊല്ലുന്നവര്‍ക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നല്‍കും!!
കൊച്ചി: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും രംഗത്തെത്തി. അഞ്ഞൂറോ, പതിനായിരമോ അല്ല പാരിതോഷികമായി നല്‍കുന്നത്. അഞ്ച് ലക്ഷം രൂപയാണ് കൊച്ചൗസേപ്പ് നല്‍കുന്നത്. തെരുവുനായ ഉന്മൂലന സംഘം പ്രസിഡന്റ് ഒ.എം.ജോയിക്കാണ് ഇത്രയും രൂപ ലഭിക്കുന്നത്.
മൂവാറ്റുപുഴയിലെ തെരുവുനായ്ക്കളുടെ ശല്യമാണ് ജോയും സംഘവും ഇല്ലാതാക്കിയത്. തെരുവുനായ്ക്കളെ പിടികൂടാന്‍ കൊച്ചൗസേപ്പും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, തെരുവുനായകളെ പിടികൂടാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയാണ് ചെയ്തത്. തെരുവുനായ ഉന്മൂലന സംഘത്തിന്റെ ചെയര്മാന് കൂടിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.

മൂവാറ്റുപ്പുഴ ആയവന ഗ്രാമ പഞ്ചായത്ത് തെരുവുനായ്ക്കളെ കൊല്ലാനുള്ള സമ്മതം കൊടുത്തിരുന്നു. കരാറില്‍ ഒപ്പിട്ടതിനുശേഷമാണ് ചിറ്റിലപ്പിള്ളിയും സംഘവും നായകളെ പിടികൂടാന്‍ ആയവനയില്‍ എത്തിയത്. പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് നായ്ക്കളെ പിടികൂടിയത്. എന്നാല്‍, പിടികൂടിയ നായ്ക്കളെ സ്ഥലത്തുനിന്നു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് പോലീസ് രംഗത്തു വരികയായിരുന്നു.
തുടര്‍ന്ന് തെരുവുനായ ഉന്മൂലന സംഘവും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കൊണ്ടുപോകാന്‍ സമ്മതിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നായ്ക്കളെ കൊണ്ടുവിടും എന്നായിരുന്നു സംഘം പറഞ്ഞത്. ഇതിനിടയിലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഒ.എം.ജോയിക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications